റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സ് അവരുടെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി ഓർഗൺ ട്രാൻസ്പ്ലാൻറ് നടത്തിയ 100 രോഗികളുടെ തുടർചികിത്സയ്ക്ക് സഹായകരമായി ഒരു വർഷത്തേക്കുള്ള സൗജന്യ മരുന്ന് വിതരണം നടത്തുകയാണ്.
ഈ സേവനപരിപാടി 2026 മാർച്ച് 14-ാം തീയതി, ശനിയാഴ്ച രാവിലെ 9.30 മണിക്ക്, തമ്പാനൂരിലെ ഹോട്ടൽ കോർഡിയൽ സോപാനം വേദിയായി സംഘടിപ്പിക്കുന്നു.
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സ്, മുത്തൂറ്റ് ഫിനാൻസ്, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സേവന പദ്ധതിക്ക് ആവശ്യമായ മരുന്നുകളുടെ ഫണ്ടുകൾ മുത്തൂറ്റ് ഫിനാൻസിന്റെ CSR ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നതാണ്.



