ലോക പ്രശസ്തമായ കാനൻ ക്യാമറ
( Canon Camera ) കമ്പനിയുമായിച്ചേർന്ന് , ഡിജിറ്റൽ വീഡിയോഗ്രഫിയിൽ ( 2K, 4K സിനിമ , ഷോർട്ട് ഫിലിം , ഡോക്യുമെൻ്ററി, മറ്റ് പ്രോഗ്രാമുകൾക്കുള്ളത് ) ഒരു ശിൽപ്പശാല ഫിൽക്ക ഫിലിം സൊസൈറ്റി 26 ഞായറാഴ്ച സംഘടിപ്പിക്കുന്നു.
ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യാൻ താൽപ്പര്യമുള്ള ആർക്കും അത് പഠിക്കാനും സംശയനിവൃത്തി നടത്താനും തൽസമയം പരീക്ഷിക്കാനും സാധിക്കും.
സർട്ടിഫിക്കറ്റ് വിതരണം 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷാജി .എൻ. കരുൺ അനുസ്മരണ ചടങ്ങ് + ഫിലിം ഫെസ്റ്റിവൽ സമയത്ത് .
Canon Camera കമ്പനിയുടെ ക്യാമറകളും കേരള വിഷ്വൽ എൻസൈക്ലോപീഡിയ + സൗപർണിക പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ക്യാമറകളും ഉണ്ടാകും. ക്യാമറ സ്വന്തമായുള്ളവർക്ക് അത് കൊണ്ടുവരാവുന്നതാണ്.
26 ഞായറാഴ്ച ( ഏപ്രിൽ ) രാവിലെ 9:30 മുതൽ 1 പിഎം വരെ ആയിരിക്കും ക്ലാസ് എടുക്കുന്നത്.
ഡിജിറ്റൽ വീഡിയോഗ്രഫി പരിശീലിക്കുന്നവർക്ക് കേരള വിഷ്വൽ എൻസൈക്ലോപീഡിയ ഡോക്യുമെൻ്ററി ഫിലിം പരമ്പരയിലെ എപ്പിസോഡുകളിൽ പ്രവർത്തിക്കാൻ അവസരം. സ്റ്റൈപ്പൻ്റ് ലഭിക്കും.
25 പേർക്ക് പങ്കെടുക്കാം . വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസ് ഇല്ല. മറ്റുള്ളവർ 150 രജിസ്ട്രേഷൻ ഫീസ് നൽകണം.




