Sunday, April 19, 2026
Google search engine
Home3 നൂതന കോഴ്‌സുകളുമായി ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ASB)

3 നൂതന കോഴ്‌സുകളുമായി ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ASB)

തിരുവനന്തപുരം, 2026 ഏപ്രിൽ 16: ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് 2026-2027 അദ്ധ്യയന വർഷം 3 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർത്ഥികളെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ് ( BPA), ബാച്ച്ലർ ഓഫ് ഡിസൈൻ( B Des), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി. അനുബന്ധ വിവരങ്ങൾക്ക് – 9847563334, 9961439966, 9363747099
Email – admission.asb@gmail.com, admissions@asbindia.org.in,
Website – www.asb.ac.in

BPA (ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ്)
ദക്ഷിണകേരളത്തിലെ ആദ്യ പെർഫോമിങ് ആർട്സ് കോഴ്സിൽ മോഹിനിയാട്ടം, ഭരതനാട്യം സ്പെഷ്യലൈസേഷനുകളാണുള്ളത്. ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസർ ഡോ.നീന പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 4 വർഷത്തെ ഡിഗ്രി കോഴ്സ് കുസാറ്റുമായി സഹകരിച്ചുള്ളതാണ്. കലാപരിശീലനത്തിന് പുറമേ പെർഫോമൻസ് ,🤝y പ്രൊഡക്ഷൻ, ഡിജിറ്റൽ വ്യാപനം, മറ്റു പഠന വിഭാഗങ്ങളുമായുള്ള സഹകരണം എന്നിങ്ങനെ സമഗ്രമായ കരിക്കുലം ആണ് ഇതിന്റേത്.

B. Des. (ബാച്ച്ലർ ഓഫ് ഡിസൈൻ)
ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സ് പൂർണ്ണമായും ഒരു മൾട്ടി ഡിസിപ്ലിനറി ഡിസൈൻ പ്രോഗ്രാമാണ്. ‘സ്റ്റുഡിയോ + ഇൻഡസ്ട്രി + ടെക്നോളജി’ മോഡലും ഫ്യൂച്ചറിസ്റ്റിക് സ്പെഷ്യലൈസേഷനുകളുമാണ് കോഴ്സിൻ്റെ പ്രധാന പ്രത്യേകതകൾ. സ്റ്റുഡിയോ അടിസ്ഥാനമാക്കിയുള്ള അനുഭവപാഠങ്ങൾ, ലൈവ് ഇൻഡസ്ട്രി പ്രോജക്ടുകളും ഡിസൈൻ ചാലഞ്ചുകളും, ഡിസൈൻ വിദഗ്ധരുടെയും വ്യവസായ രംഗത്തുള്ളവരുടെയും മെന്റർഷിപ്പ് എന്നിവ പഠന സമീപനത്തിൻ്റെ ഭാഗമാണ്. UX/UI ഡിസൈനർ, വിഷ്വൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്, പ്രൊഡക്ട് ഡിസൈനർ, ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റ് , ഡിസൈൻ സംരംഭകർ തുടങ്ങിയ കരിയർ തേടുന്നവർക്ക് യോജ്യമാണ് കുസാറ്റ് അംഗീകൃത ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സ്.

MCA (മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് )
നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ കാലത്ത് കരിയർ തേടുന്നവർക്ക് വേണ്ടിയാണ് എംസിഎ കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. നിർമ്മിത ബുദ്ധി, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ഫുൾസ്റ്റാക് ഡെവലപ്മെൻറ് തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് തികച്ചും യോജ്യമായ കരിക്കുലം. പ്രോജക്ട് അധിഷ്ഠിത പഠനം, നിരന്തരമുള്ള കോഡിങ് അസ്സെസ്മെന്റും ടെക്നിക്കൽ ഇവാലുവേഷനും എന്നിവ സവിശേഷതകളാണ് . ഇൻ്റേൺഷിപ്പും ക്യാപ്‌സ്റ്റോൺ പ്രോജക്ടും കോഴ്സിന്റെ ഭാഗമായിട്ടുണ്ട് . ഉയർന്ന പ്രതിഫലം ലഭിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ /എൻജിനീയർ , ഡേറ്റ സയന്റിസ്റ്റ് , സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ക്ലൗഡ് ആർക്കിടെക്ട്, ടെക് സംരംഭകത്വം എന്നിങ്ങനെ പല കരിയർ മേഖലകളിലേക്ക് വിദ്യാർത്ഥികൾ സജ്ജരാകുന്നു.

Photo Caption

പ്രൊഫ. ബിജോയ് തോമസ് കുരുവിള (കോഡിനേറ്റർ, ന്യൂ പ്രോഗ്രാംസ്, എ എസ് ബി)
പ്രൊഫ. ദിപു ബാബു (ഹെഡ് ഓഫ് ഓപ്പറേഷൻസ്, ട്രിൻസ് ഗ്രൂപ്പ്)
ഡോ. സി. കൃഷ്ണകുമാർ (ഡയറക്ടർ , എ എസ് ബി)
ഡോ. നീനാ പ്രസാദ് (പ്രസിദ്ധ നിർത്തകി & ചീഫ് മെന്റർ)
ശ്രീ. കാർത്തിക് രാജ (സി ഇ ഒ, ഫെയ്സ്പ്രെപ്പ്)
എന്നിവർ ചേർന്ന് ഏഷ്യൻ സ്കൂൾ ഓഫ് ബസ്സിനസ്സിന്റെ പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നു.

പങ്കെടുക്കുന്നവർ
Dr.Neena Prasad (Renowned Artist and Chief Mentor)
Mr.Karthik Raja (CEO, Faceprep)
Dr.C Krishna Kumar (Director, ASB)
Prof.Dipu Babu (Head of Operations, TRINS Group)
Prof.Bejoy Thomas Kuruvilla (Co-ordinator-New Programmes, ASB)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments