Friday, June 5, 2026
Google search engine
Homeഅഴിമതി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

അഴിമതി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

തിരുവനന്തപുരം വിതുര തൊളിക്കോട് കെ.എസ്.ഇ.ബി സബ് എഞ്ചിനിയർ ഓഫീസിൽ 2004 ൽ ഉപഭോക്താക്കളിൽ നിന്നും ഇലക്ട്രിക്ക് ചാർജ്ജ് ഇനത്തിൽ പിരിച്ചെടുത്ത 1,37,277/- രൂപ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയതിന് സബ് എഞ്ചിനിയർ ഓഫീസിലെ ക്യാഷ്യർ ആയിരുന്ന സക്കീർ ഹുസൈനെ പ്രതിയാക്കി വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ സക്കീർ ഹുസൈനെ കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിന തടവിനും 2,000/- രൂപ പിഴ ഒടുക്കുന്നതിനും 2013-ൽ ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് സക്കീർ ഹുസൈൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും, ഹൈക്കോടതി ഈ അപ്പീൽ നിരസിക്കുകയും, തുടർന്ന് സുപ്രീം കോടതിയിയെ സമീപിക്കുകയും, സുപ്രീം കോടതി സക്കീർ ഹുസൈൻ്റെ പെറ്റീഷൻ നിരസിക്കുകയും ശിക്ഷ അനുഭവിക്കുന്നതിനായി ഹാജരാകാൻ വിജിലൻസ് കോടതിയിൽ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകാതെ സക്കീർ ഹുസൈൻ ഒളിവിൽ പോവുകയാണ് ഉണ്ടായത്. തുടർന്ന് തൊളിക്കോട് കെ.എസ്.ഇ.ബി ഓഫീസിലെ മുൻ ക്യാഷ്യറും നെടുമങ്ങാട് സ്വദേശിയുമായ സക്കീർ ഹുസൈനെ ഇന്ന് (25/04/2026) രാവിലെ വിജിലൻസ് സംഘം തിരുവനന്തപുരം നെടുമങ്ങാട് ചാരുംമൂട് നിന്നും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സക്കീർ ഹുസൈനെ കോടതി നടപടികൾ പൂർത്തീകരിച്ചശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments