Friday, June 5, 2026
Google search engine
Homeത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ്**സമാപിച്ചു.

ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ്**സമാപിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം പ്രസ് ക്‌ളബിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു. ഏപ്രില്‍ 28,29,30 തീയതികളിലായി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലുള്ള രാമു കാര്യാട്ട് സ്‌ക്രീനിലാണ് പ്രദര്‍ശനം നടന്നത്. ‘ടൈംലെസ് ടേയ്ല്‍സ്: എ ജേണി ത്രൂ ദ ഇവല്യൂഷണറി ഹിസ്റ്ററി ഓഫ് സിനിമ’ എന്ന ക്‌ളാസിക് സിനിമാ ആസ്വാദനക്യാമ്പില്‍ ലോകസിനിമയുടെ വികാസപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ 19 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 27 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അധ്യാപകന്‍ ഡോ.ബാബു ഗോപാലകൃഷ്ണന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വ്യാഴാഴ്ച രാവിലെ 11.30ന് സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപനച്ചടങ്ങില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, പ്രസ് ക്‌ളബ് സെക്രട്ടറി പി.ആര്‍ പ്രവീണ്‍, ട്രഷറര്‍ വിനീഷ് വി, ചലച്ചിത്ര അക്കാദമി ട്രഷറര്‍ ആര്‍. ശ്രീലാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി സജീഷ്, ഡോ.ബാബു ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ത്ഥി രൂപേഷ് എം നന്ദി പ്രകാശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവെച്ചു.

എ ട്രിപ് റ്റു ദ മൂണ്‍, ദ ഗ്രേറ്റ് ട്രെയിന്‍ റോബറി, ദ പാഷന്‍ ഓഫ ജോന്‍ ഓഫ് ആര്‍ക്, ലാ സ്ട്രാഡ, സെവന്‍ത് സീല്‍, ഹിരോഷിമ മോണമര്‍, ഡ്രീംസ്, സിറ്റിസണ്‍ കെയ്ന്‍, സാക്രിഫൈസ്, നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ് തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments