Friday, June 5, 2026
Google search engine
Homeമുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചകൾ പൂർത്തിയായെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചകൾ പൂർത്തിയായെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹൈക്കമാൻഡുമായുള്ള എല്ലാ ചർച്ചകളും പൂർത്തിയായതായും ഔദ്യോഗിക തീരുമാനം കേന്ദ്ര നേതൃത്വം ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള സമയമാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി ഘടകകക്ഷികളുമായോ മറ്റോ കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷം മുൻപ് സർക്കാർ രൂപീകരണത്തിന് എടുത്ത അത്രയും സമയം കോൺഗ്രസ് എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രതികരണങ്ങളിൽ നിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിച്ചു. നിലവിൽ ഹൈക്കമാൻഡിന്റെ അന്തിമ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments