പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ജൂൺ 5ന് രാവിലെ 11 മണിക്ക് ഒാൺലൈൻ അദാലത്ത് നടത്തുന്നതാണ്.
പോലീസ് ട്രെയിനിങ് കോളേജ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, എസ്.സി.ആർ.ബി, റെയിൽവേ, കേരള പോലീസ് അക്കാഡമി, എസ്.എസ്.ബി, സൈബർ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ മെയ് 29നകം ലഭിക്കേണ്ടതാണ്.
പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.
സംശയങ്ങൾക്ക് 9497900243 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.
SPC Talks With Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.
പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് പ്രോഗ്രാമിന്റെ സവിശേഷത.




