സെൻസസ് 2027 ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസാണ്. വർദ്ധിച്ച കാര്യക്ഷമത, കൃത്യത, വേഗത എന്നിവയോടെ വിവരശേഖരണം, സമാഹരണം, പ്രചരണം തടസ്സരഹിതമായി നടത്താൻ ശേഷിയുള്ള ഈ സെൻസസ്, ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു. സെൻസസ് 2027 രണ്ട് ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്. ഒന്നാം ഘട്ടം വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും (ചുരുക്കത്തിൽ എച്ച് എൽ ഒ), ഇത് കേരളത്തിൽ 2026 ജൂലൈ 1 മുതൽ 30 വരെ നടത്തപ്പെടും; രണ്ടാം ഘട്ടം – ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്തപ്പെടും. ആകെ 33 ചോദ്യങ്ങൾ യഥാവിധി വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ 2026 മേയ് 07-ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, 2026 ജൂൺ 16 മുതൽ ആരംഭിക്കുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ https://se.census.gov.in/എന്ന പോർട്ടൽ മുഖേന കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്. പൊതുജനങ്ങൾ സമർപ്പിച്ച വിവരങ്ങൾ ഫിൽഡ് സന്ദർശന വേളയിൽ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കുന്നതാണ്.
ഹൗസ് വെബ് മാപ്പിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ചിട്ടുള്ള ലിസ്റ്റിംഗ് ബ്ലോക്കുകൾ സന്ദർശിക്കുന്നതിനും വിവരശേഖരണത്തിനുമായി പ്രധാനമായും അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന 10,189 ഏകദേശം 61,282 സൂപ്പർവൈസർമാരെയും എന്യൂമറേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റർമാർ HLO ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക. സമ്പൂർണ സെൻസസ് പ്രവർത്തനങ്ങളും സെൻസസ് മാനേജ്മെൻ്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം എന്ന ഒരു സമർപ്പിത വെബ് പോർട്ടൽ മുഖേനയാണ് കൈകാര്യം ചെയ്യപ്പെടുന്നത്.l1948-സെൻസസ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിൽ 69-ാം ക്രമനമ്പരായി ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിയമവും 1990-ലെ സെൻസസ് ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് നടത്തപ്പെടുന്നത്. 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെൻസസ് ആദ്യമായി 1872- ലും അവസാനമായി 2011- ലുമാണ് നടത്തപ്പെട്ടത്. സെൻസസ് 2027 ഈ പരമ്പരയിലെ 16-ാമത്തേതും സ്വാതന്ത്യ്രത്തിന് ശേഷമുള്ള 8-ാമത്തേതുമാണ്.
സംസ്ഥാന സർക്കാരുമായുള്ള സെൻസസുമായി ബന്ധപ്പെട്ട സർക്കുലറുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത രജിസ്ട്രാർ ജനറൽ & സെൻസസ് കമ്മീഷണറുടെ കാര്യാലയമാണ് പുറപ്പെടുവിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസിനാണ്, ഡയറക്ടർ ഓഫ് സെൻസസ് ഓപ്പറേഷൻസ് ആയിരിക്കും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. സംസ്ഥാനതല നോഡൽ വകുപ്പായി പൊതുഭരണ വകുപ്പ് പ്രവർത്തിക്കുന്നു, വകുപ്പ് സെക്രട്ടറി സംസ്ഥാന സെൻസസ് നോഡൽ ഓഫീസർ ആണ്. ഓരോ ജില്ലയിലെയും സെൻസസ് പ്രവർത്തനങ്ങളുടെ ചുമതല അതത് ജില്ലാ കളക്ടർമാർക്കാണ്, അവർ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ(പി.സി.ഒ) എന്ന നിലയിൽ ചുമതല വഹിക്കുന്നു. കൂടാതെ ജില്ലാ സെൻസസ് ഓഫീസർ, അഡീഷണൽ പി.സി.ഒ. ചാർജ് ഓഫീസർ, അഡീഷണൽ ചാർജ് ഓഫീസർ, എന്യൂമറേറ്റർമാർ, സൂപ്പർവൈസർമാർ തുടങ്ങിയ വിവിധ സെൻസസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.




