Tuesday, July 21, 2026
Google search engine
Home*ജോർജ് സാറും**അഞ്ച് ചെറുപ്പക്കാരും**ലോ ആൻഡ് ഓർഡറിന്**പുതിയ ലുക്ക്റിലീസ് ജൂലൈ 24ന്

*ജോർജ് സാറും**അഞ്ച് ചെറുപ്പക്കാരും**ലോ ആൻഡ് ഓർഡറിന്**പുതിയ ലുക്ക്റിലീസ് ജൂലൈ 24ന്

…………………………………… തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ .
താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസ്സിലാണങ്കിലും പൊലീസ് കഥാപാത്രം എന്ന് തന്നെ അനുമാനിക്കാം..
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററാണിത്.
പ്രഥമ ദൃഷ്‌ട്യാ തന്നെ
ഒരു പോലീസ് ചിത്രത്തെ അനുസ്മരിക്കുന്ന പോസ്റ്റർ.
ജൂലൈ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഡേറ്റും അനൗൺസ് ചെയ്തു കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കു
ന്നത്.
സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി, മഹാ സുബൈർ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ.

ക്രമസമാധാന നില ഉത്തരവാദിത്ത്വ
ത്തോടെ നിർവ്വഹിക്കുവാൻ നിയോഗിക്കപ്പെട്ട അഞ്ച് യുവ എസ്. ഐ. മാരുടേയും അവർക്കു താങ്ങും തണലുമാകുന്ന ഒരു പൊലീസ് ഓഫീസ
റുടെയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.
ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിലാണ് എത്തുന്നത് .
തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി , തിരുവനന്തപുരം, കോട്ടയം, വയനാട് കണ്ണൂർ എന്നിവിടങ്ങളി ലായാണ് പൂർത്തിയായിരിക്കു
ന്നത്..
പ്രകാശ് വർമ്മക്കൊപ്പം അഭിരാമിയും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സമീപകാലത്ത് ബ്ലാസ്റ്റ് (blast ) എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അഭിരാമി വീണ്ടുമെത്തുകയാണ് ഈ ചിത്രത്തിലൂടെ

: ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – ഷിബു ചക്രവർത്തി,
സംഗീതം – ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം – ബിജിബാൽ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് .
ഡിസൈൻ – ആൻ്റണി സ്റ്റീഫൻ .
ആക്ഷൻ – കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്‌സ്,
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments