Tuesday, July 21, 2026
Google search engine
Homeകരുത്തുറ്റ ബാറ്റിങ് നിരയും ഓൾറൗണ്ട് മികവും; കെ.സി.എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്

കരുത്തുറ്റ ബാറ്റിങ് നിരയും ഓൾറൗണ്ട് മികവും; കെ.സി.എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം : ലേലത്തിലൂടെ കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി കെസിഎല്ലിൽ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ സന്തുലിതമായൊരു നിരയെയാണ് റോയൽസ് ഇത്തവണ കെട്ടിപ്പടുത്തിരിക്കുന്നത്. 16 പേരടങ്ങുന്ന ടീമാണ് ഇത്തവണ റോയൽസിന്റേത്.

കൃത്യമായ തയ്യാറെടുപ്പോടെയായിരുന്നു ഇത്തവണ ട്രിവാൻഡ്രം റോയൽസ് ലേലത്തിനെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനായി തിളങ്ങിയ കൃഷ്ണ പ്രസാദിനെയും ഗോവിന്ദ് ദേവ് പൈയെയും വി. അജിത്തിനെയും ടീം നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ലേലത്തിന്റെ തുടക്കത്തിൽ തന്നെ വിഷ്ണു വിനോദിനെ ടീമിലെത്തിച്ച് ബാറ്റിങ് നിര കൂടുതൽ ശക്തിപ്പെടുത്തി. കൃഷ്ണ പ്രസാദും, ഗോവിന്ദ് ദേവ് പൈയും, വിഷ്ണു വിനോദും ചേരുമ്പോൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മുൻനിരകളിൽ ഒന്നാണ് റോയൽസിന്റേത്. വിഷ്ണു വിനോദിന്റെ സാന്നിധ്യം വിക്കറ്റ് കീപ്പിങ് മേഖലയ്ക്കും കരുത്ത് പകരും. ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.

പരിചയസമ്പന്നരായ സി. വി. വിനോദ് കുമാറിനെയും സിജോമോൻ ജോസഫിനെയുമായിരുന്നു റോയൽസ് പിന്നീട് സ്വന്തമാക്കിയത്. ഇവർക്കൊപ്പം അക്ഷയ് മനോഹറും കെ അജീഷും എം. നിഖിലുമടക്കമുള്ള താരങ്ങൾ കൂടി ചേരുമ്പോൾ മികച്ചൊരു ഓൾറൗണ്ട് കോമ്പിനേഷനാണ് റോയൽസിന്റേത്. എം. നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് റോയൽസ് ലേലത്തിലൂടെ സ്വന്തമാക്കിയത്. അടുത്തിടെ സമാപിച്ച എൻ.എസ്.കെ. ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച നിഖിലിന്റെ സാന്നിധ്യം ടീമിന്റെ മധ്യനിര ബാറ്റിങ്ങിനും കരുത്ത് പകരും.

ബേസിൽ എൻ. പിയ്ക്കും രാഹുൽ ചന്ദ്രനും ശ്രീഹരി നായർക്കും വിനോദ് കുമാറിനുമൊപ്പം കഴിഞ്ഞ സീസണിൽ ടീമിന്റെ കരുത്തായിരുന്ന സ്പിന്ന‍ർ വി. അജിത്തും ചേരുമ്പോൾ ബൗളിങ് നിരയും ഇക്കുറി ശക്തമാണ്. അഭിഷേക് പി. നായർ, സുധീഷ് മോഹൻ തുടങ്ങിയവരാണ് ടീമിലെ മറ്റ് താരങ്ങൾ.

ട്രിവാൻഡ്രം റോയൽസ്:

കൃഷ്ണപ്രസാദ് (₹ 7.50 L), ഗോവിന്ദ് ദേവ് പൈ (₹ 1.50 L), വി. അജിത് (₹ 1.50 L), ബേസിൽ എൻ. പി. (₹ 2.30 L), സിജോമോൻ ജോസഫ് (₹ 4.40 L), വിനോദ് കുമാർ സി. വി. (₹ 4.00 L), വിഷ്ണു വിനോദ് (₹ 7.80 L), അഭിഷേക് പി. നായർ (₹ 3.00 L), നിഖിൽ എം. (₹ 6.20 L), അക്ഷയ് മനോഹർ (₹ 4.80 L), സുധീഷ് മോഹൻ (₹ 1.15 L), ഉജ്വൽ കൃഷ്ണ (₹ 1.05 L), ഭരത് സൂര്യ (₹ 0.75 L), കെ. അജീഷ് (₹ 1.10 L), ശ്രീഹരി നായർ (₹ 1.15 L), രാഹുൽ ചന്ദ്രൻ (₹ 1.80 L)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments