Saturday, September 5, 2026
Google search engine
Homeലഹരിക്കെതിരെ ലോക മലയാളി ഫെഡറേഷൻ 'ഓപ്പറേഷൻ തുഫാൻ' ഐക്യദാർഢ്യ മാരത്തോൺ ജൂലൈ 31ന്

ലഹരിക്കെതിരെ ലോക മലയാളി ഫെഡറേഷൻ ‘ഓപ്പറേഷൻ തുഫാൻ’ ഐക്യദാർഢ്യ മാരത്തോൺ ജൂലൈ 31ന്

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ആദ്യന്തര വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ (WMF), തിരുവനന്തപുരം കൗൺസിൽ സംഘടിപ്പിക്കുന്ന “ലഹരിക്കെതിരെ ഐക്യദാർഢ്യ മാരത്തോൺ” ജൂലൈ 31ന് തിരുവനന്തപുരത്ത് നടക്കും.

“വിദ്വേഷമല്ല, വിവേകമാണ് വേണ്ടത് ലഹരിയില്ലാത്ത നാട്, സുരക്ഷിതമായ ഭാവി’ എന്ന സന്ദേശമുയർത്തിയാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്ന് മാനവീയം വീഥി വരെയാണ് മാരത്തോൺ. രാവിലെ 8 മണിക്ക് നടക്കുന്ന പരിപാടിയുടെ ഫ്ല‌ാഗ് ഓഫ് മേയർ ശ്രീ. വി. വി. രാജേഷ് നിർവഹിക്കും. സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൺ ആർ. കൃഷ്‌ണ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 9.30 നു മാനവിയം വീഥിയിൽ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. MLA രമ്യ ഹരിദാസ്, MLA MR ബൈജു. പ്രിൻസ് ആദിത്യ വർമ്മ, കവടിയാർ കൗൺസിലർ കെ. എസ്. ശബരീനാഥ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും WMF ഭാരവാഹികളും വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും

ലഹരിയുടെ പിടിയിൽ നിന്ന് നമ്മുടെ യുവതലമുറയെ സംരക്ഷിക്കുകയും “ലഹരിയില്ലാത്ത നാട്, സുരക്ഷിതമായ ഭാവി” എന്ന ആശയം സമൂഹത്തിൽ ശക്തമായി ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതാണ് മാരത്തോണിന്റെ പ്രധാന ലക്ഷ്യം

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും, പ്രത്യേകിച്ച് യുവജനങ്ങളും വിദ്യാർത്ഥികളും ഈ സന്ദേശത്തിൻ്റെ ശക്തമായ ഭാഗമാകണമെന്നും സംഘാടകർ അറിയിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ തിരുവനന്തപുരം കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലേക്ക് വിദ്യാർത്ഥികളെയും യുവജനങ്ങളെയും സാമൂഹിക – സാംസ്‌കാരിക പ്രവർത്തകരെയും പൊതുജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

“ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് ഓടാം….

നല്ലൊരു നാടിനായി!’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments