Friday, September 4, 2026
Google search engine
Homeകേരള സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലായി ശ്രീ അമിതാഭ് സിംഗ് ഐ.പി.ഒ.എസ് ചുമതലയേറ്റു

കേരള സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലായി ശ്രീ അമിതാഭ് സിംഗ് ഐ.പി.ഒ.എസ് ചുമതലയേറ്റു

ശ്രീ അമിതാഭ് സിംഗ് 2026 ജൂലൈ 13-ന് കേരള സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലായി ചുമതലയേറ്റു. 1995 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥനാണ്. ഇതിനു മുമ്പ് അദ്ദേഹം മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നാഗ്‍പുർ പോസ്റ്റൽ സർവീസസ് ഡയറക്ടർ, ഗാസിയാബാദിലെ റാഫി അഹമ്മദ് കിദ്വായ് നാഷണൽ പോസ്റ്റൽ അക്കാദമി ജോയിന്‍റ് ഡയറക്ടർ, ബാങ്കോക്കിലെ ഏഷ്യൻ പസഫിക് പോസ്റ്റൽ കോളേജ് ഫാക്കൽറ്റി, ന്യൂഡൽഹിയിലെ പോസ്റ്റൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ട്രെയിനിംഗ് & വെൽഫെയർ), മഹാരാഷ്ട്ര സർക്കിൾ പോസ്റ്റ്‌മാസ്റ്റർ ജനറൽ (മെയിൽസ് & ബിസിനസ് ഡെവലപ്‌മെന്‍റ്) തുടങ്ങി തപാൽ വകുപ്പിൽ നിരവധി സുപ്രധാന പദവികൾ അലങ്കരിച്ചു.

വിസാറ്റ് മണി ഓർഡർ സിസ്റ്റം, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ തപാൽ വകുപ്പിൽ പ്രമുഖ സാങ്കേതിക വിദ്യാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുന്നതിലും ശ്രീ അമിതാഭ് സിംഗ് ഗണ്യമായ സംഭാവനകൾ നൽകി. ശ്രീ അമിതാഭ് സിംഗിന്‍റെ സമ്പന്നമായ ഭരണപരിചയവും സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളിലെ തെളിയിക്കപ്പെട്ട നേതൃപാടവവും കേരള സർക്കിളിന്‍റെ നിലവിലുള്ള ആധുനികവൽക്കരണ, സേവന വിതരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments