Thursday, September 3, 2026
Google search engine
HomeNewsKerala Newsഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ 23-ാം വാർഷികം; വിപുലമായ പരിപാടികൾ

ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ 23-ാം വാർഷികം; വിപുലമായ പരിപാടികൾ

തിരുവനന്തപുരം: വീട്ടുജോലി, ഹോം നഴ്സിംഗ്, പ്ലേസ്മെന്റ് രംഗത്ത് വിജയകരമായി 23 വർഷം പിന്നിട്ട ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ വാർഷികാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നു. യുവതീ-യുവാക്കൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിൽ പകരക്കാരനില്ലാത്ത ഏക സ്ഥാപനമാണ് ഗുരുവായൂരപ്പൻ അസോസിയേറ്റ്സ്

ജീവകാരുണ്യ പ്രവർത്തനം, ഓണക്കോടി വിതരണം, ഓണകിറ്റ് വിതരണം, പഠനോപകരണ വിതരണം, ക്യാൻസർ രോഗികൾക്കുള്ള ധനസഹായം എന്നിവ ഉൾപ്പെടെ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ സ്ഥാപനം നടത്തി വരുന്നു.

ഈ വർഷത്തെ ഓണക്കോടി വിതരണം ആഗസ്ത് 16ഞായറാഴ്ച രാവിലെ 11മണിക്ക് തൈക്കാട് ഗാന്ധി സ്മാരക നിധി ഹാളിൽ നടക്കും.

ഗുരുവായൂരപ്പൻ അസോസിയേറ്റ് എം ഡി ആർ. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാ താരം ജീജാ സുരേന്ദ്രൻ ഭദ്രദീപം തെളിയിക്കും,
ഉദ്ഘാടനം ബഹുമാനപ്പെട്ട ഡെപ്യൂട്ടി മേയർ ആശാനാഥ് നിർവഹിക്കും. പ്രശസ്ത സിനിമാ സീരിയൽ താരമായ ശ്രീ. എം. ആർ. ഗോപകുമാർ വിശിഷ്ട വ്യക്തികളെ ആദരിക്കും. പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ. വഞ്ചിയൂർ പ്രവീൺകുമാർ ഓണക്കോടി വിതരണം നിർവഹിക്കും.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ശ്രീ. കരമന ജയൻ ചികിത്സാ ധനസഹായ വിതരണം നടത്തും. +2-ന് ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ. കൊല്ലം തുളസി നിർവഹിക്കും. പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ. മായാ വിശ്വനാഥ് യുവാക്കൾക്കുള്ള ഗോൾഡ് കോയിൻ വിതരണം നിർവഹിക്കും.

ബോധവത്കരണ പരിപാടിയിൽ എസ്.ബി.ഐ. പനവിള ശാഖ മാനേജർ ശ്രീ. വിഷ്ണു ജെ.ശ്രീ. സഞ്ജയ് സലിം എന്നിവർ പങ്കെടുക്കും. വിശിഷ്ടാതിഥികളായി ചെറുവാരക്കോണം ബാലികാമന്ദിരത്തിലെ വിദ്യാർത്ഥികൾപങ്കെടുക്കും സിനിമാ താരം ജീജ സുരേന്ദ്രൻ, ആറാലുംമൂട് ചന്ദ്രബാബു (KPSHSA), ശ്രീ. റോബർട്ട് സാം (CGLS ഡയറക്ടർ), ശ്രീ. ജനചിന്ത പ്രേം (മാധ്യമ പ്രവർത്തകൻ), അഡ്വ. മംഗളതാര, അഡ്വ. സുധ സുധാകരൻ എന്നിവർ പങ്കെടുക്കും.
ഗുരുവായൂരപ്പൻ അസോസിയേറ്റ് മാനേജർ വിദ്യ സ്വാഗതവും,
കൃതജ്ഞത ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് പ്രതിനിധി അഖില ആർ. എസ്. കൃതജ്ഞത രേഖപെടുത്തും.

ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ അശ്വതി പി. (പ്രസിഡന്റ്), സിന്ധു സി. എസ്. (സെക്രട്ടറി), അഖിൽ എസ്. എസ്. (മാനേജർ),അഭിരാമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

എല്ലാ മാധ്യമ സുഹൃത്തുക്കൾ പങ്കെടുക്കണമെന്നും, വാർത്തകളും, വീഡിയോ കവറേജും നൽകി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

വിശ്വസ്ഥതയോടെ

ആർ. അനിൽകുമാർ

9656760073, 9567209907

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments