Thursday, September 3, 2026
Google search engine
Homeപച്ചക്കറികൊണ്ട് മെഗാ പൂക്കളം; ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ വേറിട്ട ഓണാഘോഷം

പച്ചക്കറികൊണ്ട് മെഗാ പൂക്കളം; ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ വേറിട്ട ഓണാഘോഷം

കോഴിക്കോട്, 21 ആഗസ്റ്റ് 2026: പാരമ്പര്യത്തിന്റെയും ഒരുമയുടെയും സഹജീവി സ്നേഹത്തിന്റെയും സന്ദേശം നൽകികൊണ്ട് ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കിയത്. പ്രധാന ആകർഷണമായി സ്കൂളിലെ ടെന്നിസ് കോർട്ടിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂക്കൾക്ക് പകരം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പച്ചക്കറികൾ ഉപയോഗിച്ച് നിർമ്മിച്ച 10 മീറ്റർ വ്യാസമുള്ള കൂറ്റൻ ‘പച്ചക്കറി പൂക്കളം’ ശ്രദ്ധേയമായി. ഓണാഘോഷത്തിന് തുടക്കം കുറിച്ച കാലം മുതൽ പൂക്കൾക്ക് പകരം പച്ചക്കറികൾ ഉപയോഗിച്ച് കളമൊരുക്കുന്ന മാതൃകാപരമായ രീതിയാണ് ദി വൈറ്റ് സ്കൂൾ പിന്തുടരുന്നത്.

വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ് മെഗാ പൂക്കളത്തിനായി ഉപയോഗിച്ചത്. ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ആശയമാണ് ഇതിലൂടെ മുൻപോട്ടുവെക്കുന്നത്. പൂക്കളത്തിന് ശേഷം ഈ പച്ചക്കറികൾ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കും വിതരണം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, ഓണസദ്യ തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. കേവലം പഠനത്തിനപ്പുറം മാനവിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ആഘോഷം സംഘടിപ്പിച്ചതെന്ന് ഹൈലൈറ്റ് എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഹെഡ് ഓഫ് സ്കൂൾസുമായ ഡോ. പത്മ ഹരിഹരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments