Thursday, September 3, 2026
Google search engine
Homeഎംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം; സീനിയോറിറ്റി നഷ്ടപ്പെടില്ല

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം; സീനിയോറിറ്റി നഷ്ടപ്പെടില്ല

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചു.

2025 ജനുവരി 1 (01/01/2025) മുതൽ 2026 ഓഗസ്റ്റ് 31 (31/08/2026) വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ 31 വരെ തങ്ങളുടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.

രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ തുടർച്ചയായി ലഭിച്ച സാഹചര്യത്തിലാണ്, ഉദ്യോഗാർത്ഥികളുടെ മുൻഗണന (സീനിയോറിറ്റി) നഷ്ടപ്പെടാത്ത രീതിയിൽ കാലാവധി നീട്ടിനൽകിക്കൊണ്ട് തൊഴിലും നൈപുണ്യവും- നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments