Friday, April 10, 2026
Google search engine
HomeNewsKerala News'അവളുടെ അച്ഛന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്, എനിക്കിത് സ്വീകരിക്കാനാവില്ല'-സ്ത്രീധനമായി നല്‍കിയ 31 ലക്ഷം നിരസിച്ച് വരന്‍

‘അവളുടെ അച്ഛന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്, എനിക്കിത് സ്വീകരിക്കാനാവില്ല’-സ്ത്രീധനമായി നല്‍കിയ 31 ലക്ഷം നിരസിച്ച് വരന്‍

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി ശിക്ഷ ലഭിക്കുന്ന കുറ്റമാണെങ്കിലും രാജ്യത്ത് പല സ്ഥലങ്ങളിലും ഇപ്പോഴും ഇത് സാധാരണമാണ്. സ്ത്രീധന സമ്പ്രദായത്തിനെതിരെ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാരും പല പദ്ധതികളും തയ്യാറാക്കാറുണ്ട്. എന്നാല്‍ ആളുകളുടെ ഹൃദയത്തില്‍ ഇടം നേടിയ സ്ത്രീധനത്തിനെതിരായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഈ സംഭവം നടന്നത്. 26-കാരനായ അവധേഷ് റാണയാണ് വധു അദിതി സിങ്ങിന്റെ കുടുംബം നല്‍കിയ 31 ലക്ഷം രൂപ നിരസിച്ചത്. പകരം ‘ഗോരാ തിലക്’ ചടങ്ങിന്റെ ഭാഗമായി ഒരു രൂപ മാത്രം അദ്ദേഹം സ്വീകരിച്ചു.

യുവതിയുടെ ബന്ധുക്കള്‍ ഒരു തളികയിലാണ് പണം വെച്ചിരുന്നത്. എന്നാല്‍ അവധേഷ് തളികയ്ക്ക് മുന്നില്‍ നമസ്‌കരിച്ചശേഷം അത് തിരിച്ചുനല്‍കുകയായിരുന്നു. ‘ഈ പണം സ്വീകരിക്കാന്‍ എനിക്ക് ഒരു അവകാശവുമില്ല. ഇത് എന്റെ ഭാര്യയുടെ പിതാവ് കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. എനിക്കിത് സ്വീകരിക്കാനാവില്ല’-അവധേഷ് വ്യക്തമാക്കി. വിവാഹത്തിനെത്തിയ അതിഥികള്‍ കൈയടിയോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്. അവധേഷിന്റെ മാതാപിതാക്കളും പിന്തുണ നല്‍കി.

നാഗ്വയില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ബിസിനസ് നടത്തുകയാണ് അവധേഷ്. വധു അദിതി സിങ്ങിന്റെ പിതാവ് സുനില്‍ സിങ്ങ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനുശേഷം അദിതിയും അമ്മയും സഹോദരനും മുത്തച്ഛന്‍ സുഖ്പാല്‍ സിങ്ങിനൊപ്പമായിരുന്നു താമസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments