തിരുവനന്തപുരം വട്ടപ്പാറയിലെ PMS കോളേജ് ഓഫ് ഡെന്റൽ സയൻസ് & റിസർച്ച് എന്ന സ്ഥാപനം, ദന്തചികിത്സാ രംഗത്തെ ഏറ്റവും പുതിയ അറിവുകളും അന്താരാഷ്ട്ര അനുഭവങ്ങളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൈമാറുന്ന ലക്ഷ്യത്തോടെ, ദുബായിൽ നടക്കുന്ന AEEDC ഇന്റർനാഷണൽ ഡെന്റൽ കോൺഫറൻസിൽ പങ്കെടുക്കുന്നു.
2026 ജനുവരി 19,20,21 തീയതികളിൽ ദുബായ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ലോകത്തിലെ
പ്രശസ്തമായ ഇന്റർനാഷണൽ ഡെന്റിസ്റ്റ്സ് കോൺഫറൻസിലേക്ക് PMS ഡെന്റൽ കോളേജിൽ നിന്നുള്ള 50-ൽ അധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുന്നതായി കോളേജ് അധികൃതർ അറിയിച്ചു
ഇന്ത്യയിൽ നിന്ന് ആദ്യമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഒരു അന്താരാഷ്ട്ര ഡെന്റൽ കോൺഫറൻസിൽ പങ്കെടുപ്പിക്കുന്ന ആദ്യ ഡെന്റൽ കോളേജെന്ന പ്രത്യേക നേട്ടം PMS ഡെന്റൽ കോളേജിനാണ്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക് മികവും ആഗോളതലത്തിലുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു
കോൺഫറൻസിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഡെന്റൽ വിദഗ്ദരും ഡോക്ടർമാരും പങ്കെടുത്ത്, ദന്തചികിത്സയിലെ പുതിയ ഗവേഷണങ്ങൾ. അത്യാധുനിക ചികിത്സാ രീതികൾ, സാങ്കേതിക നവീകരണങ്ങൾ എന്നിവയെക്കുറിച്ച് മാസ്റ്റർ ക്ലാസുകൾ നയിക്കും ഈ സെഷനുകൾ PMS ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാനുഭവം നൽകും.
വിദ്യാർത്ഥികളുടെ സമഗ്രവികസനവും ആഗോള പ്രൊഫഷണൽ എക്സ്പോഷറും ഉറപ്പാക്കുന്ന ഇത്തരം അക്കാദമിക് പ്രവർത്തനങ്ങൾ PMS ഡെന്റൽ – കോളേജിന്റെ വിദ്യാഭ്യാസ ദൗത്യത്തിന്റെ ഭാഗമാണെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. ഭാവിയിലെ മികച്ച ഡെന്റൽ പ്രൊഫഷണലുകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ഇനിയും ഇത്തരം അന്താരാഷ്ട്ര പരിപാടികളിൽ PMS സജീവമായി പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.




