ചിത്രകലയെ വളരെ ഗൗരവമായും പ്രൊഫഷണലായും ക്രിയേറ്റീവ് ആയും ചിന്തിക്കുന്ന ഒരു പറ്റം കലാകാരന്മാരാൽ സമ്പന്നമായ ഡ്രീം മേ ക്കേഴ്സ്സ് ക്രിയേറ്റീറി ഗ്രൂപ്പ് 2023 ൽ ആണ് രൂപീകൃതമായത്. സ്വപ്നങ്ങൾ കാണുന്നവരും അതിനെ യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കുന്നവർ എന്നാണ് ഈ പേരിന്റെ അർത്ഥം. സ്വപനങ്ങൾ കാണാത്തവർക്ക് ഒരിക്കലും കലയിലും, ജീവിതത്തിലും വിജയിക്കുവാൻ സാധിക്കുകയില്ല.
കേവലം 6 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ഒരു എക്‌സിബഷനിൽ തുടങ്ങി ഇന്ന് 60 തിൽ കൂടുതൽ കഴിവുറ്റ കലാകാരന്മാരാൽ സമ്പുഷ്ടമാണ് ഈ ഗ്രൂപ്പ് ഇതുവരെ ഏകാംഗ, ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തി വ്യത്യസ്ത ശൈലിയലും ട്രീറ്റ്‌മെൻ്റിലും വരയ്ക്കുന്ന ചിരകാരന്മാ ഉൾപ്പെടുത്തിയുള്ള പ്രദർശനങ്ങളാണ് ഈ ഗ്രൂപ്പിൻ്റെ രീതി കോട്ടയം, കോഴിക്കോട് കേരള ലളിതകലാ അക്കാഡമി ഗ്യാലറികളിലും, ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗ്യാലറിയിലും 2023 മുതൽ പ്രാർശനങ്ങൾ നടത്തി വരുന്നു.
ഓസ്ട്രേലിയ ബ്രിട്ടൻ,അമേരിക്ക, പോളണ്ട്, ഇന്തോനേഷ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഞങ്ങളുടെ ചിത്രങ്ങളുടെ ശേഖരം ഉണ്ട്. ഡ്രീം മേക്കേഴ്‌സ് ഗ്രൂപ്പിലേക്ക് ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത് ആശയവും, ക്രിയേറ്റിവിറ്റിയും നോക്കിയാണ്. ഈ ഗ്രൂപ്പിലെ ആർട്ടിസ്റ്റുകൾ കൂടുതലും പ്രൊഫഷനലുകളാണ്.
തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗ്യാലറിയിൽ ഫെബ്രുവരി 10ന് നടക്കുന്ന ഈ എക്‌സിബഷൻ ഉൽഘാനം ചെയ്യുന്നത് മുൻ ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കാട്ടൂർ നാരായണപിള്ള നിർവ്വഹിക്കും തദവസരത്തിൽ പ്രശസ്‌ത ചിത്രകാരൻ ശ്രീ. കാരക്കമണ്ഡപം വിജയകുമാർ ശ്രീ – ബേബി മാത്യ അദ്ധ്യക്ഷത വഹിക്കും. ഈ ഷോയുടെ കോർഡിനേറ്റർ ശ്രീ. തോമസ് രാമപുരം സ്വാഗതം ആശംസിക്കുന്നു. ശ്രീ. കാഞ്ഞിരംകുളം വിൻസൻ്റ്. ശ്രീ ഗോപി സംക്രമണം എന്നിവർ ആശംസകൾ നേരുന്നു. ശ്രീ ബേബി മണ്ണത്തൂർ കൃതജ്ഞത പ്രകാശിപ്പക്കും. ശ്രീ ബേബി മാത്യു (സോമതീരം) മുഖ്യാതിഥി ആയിരിക്കും
ഫെബ്രുവരി 16മുതൽ 26 വരെയാണ് പ്രദർശനം. സമയം രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ.




