ക്രൈസ്തവ സമൂഹത്തിന് പ്രത്യേകിച്ച് ദളിത് ക്രൈസ്തവ വിഭാഗത്തിന് അർഹമായ അവകാശങ്ങൾ നിർത്ത ലാക്കുന്ന നടപടികൾ സർക്കാർ തുടർന്നുകൊണ്ടിരിക്കുന്നു. 1950ലെ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ദളിത് ക്രൈസ്തവർക്ക് പട്ടികജാതിക്ക് ലഭിക്കുന്ന സംവരണം നിർത്തലാക്കിയെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാ നങ്ങൾ ദളിത് ക്രൈസ്തവർക്ക് പട്ടികജാതിയിലുൾപ്പെട്ടവർക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങൾ നല്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ദളിത് ക്രൈസ്‌തവ ആനുകൂല്യങ്ങൾ ഓരോന്നായി നിർത്തലാ ക്കി. കൂടാതെ ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയോ അതിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ദളിത് ക്രൈസ്‌തവ വിഭാഗങ്ങൾക്ക് നല്‌കുകയോ ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിക്കുന്ന തിനുവേണ്ടി ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച് 1000 ദിനം തികയുന്നതിനോടനുബന്ധിച്ച് 2026 ഫെബ്രുവരി 17ന് രാവിലെ 10.30ന് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് റാലിയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അംഗസഭകളിൽ നിന്നുള്ള വൈദികരും വിശ്വാസസമൂഹവും നാലി ബിൽ പങ്കെടുക്കുന്നതാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ബിഷപ്പ് ജോസ് ജോർജ ബിഷപ്പ് ഡോ. എസ് കിസ്റ്റാർ വിജയൻ ബിഷപ്പി ഡോ ജോർജ ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമയി ബിഷപ്പ് ഡോ. ഓസ്റ്റിൻ എം. എ പോൾ. ബിഷപ്പ് സുന്ദർ സിംഗ്, ലെഫ്റ്റ് കേണൽ ജേക്കബ്
സി.എസ്.ഐ കൊല്ലം – കൊട്ടാരക്കര മഹായിടവക്ക് ഡിക്കൽ ബോർഡ് സെക്രട്ടറി ശ്രീ. ഷാജി മോൻ എസ് സാലിയുടെ ക്രമീകരണങ്ങൾക്കായി കെ.സി സി വൈസ് പ്രസിഡൻ്റ് ശ്രീ. ഷിബി പീറ്റർ ചെയർമാനായും കൈതക്കുഴി കൺവീനറായും കമ്മറ്റി പ്രവർത്തിക്കുന്നു




