Wednesday, July 22, 2026
Google search engine
Homeലയൺസ് ക്ലണ്ട് ഇന്റർനാഷണൽ ഡോക്ടേഴ്‌സ് സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ്-2026 പ്രഖ്യാപിച്ചു.

ലയൺസ് ക്ലണ്ട് ഇന്റർനാഷണൽ ഡോക്ടേഴ്‌സ് സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ്-2026 പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ഡോക്ടേഴ്‌സ് ഡേയോടനുബന്ധിച്ച് ഇന്റർനാഷണൽ ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്‌സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്-2026” ജേതാക്കളെ പ്രഖ്യാപിച്ചു.

ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്‌ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്‌ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് ഡോ. തെരഞ്ഞെടുത്തത്.

ലയൺസ് ഡിസ്ട്രിക്ട‌് 318 Aയുടെ കീഴിലുള്ള 155 ലധികം ക്ലബുകളുടെ നേതൃത്വത്തിൽ പാറശ്ശാല മുതൽ ഹരിപ്പാട് വരെ ഡോക്ട‌ർമാരെ ഡോക്ടേഴ്‌സ് ഡേയോടനുബന്ധിച്ച് ജൂലൈ 1-ന് നേരിട്ട് സന്ദർശിച്ച് ആയിരത്തിലധികം ആദരിക്കുകയും ചെയ്യും.

ഡിസ്ട്രിക്ട‌് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

അവാർഡ് സമർപ്പണച്ചടങ്ങ് 2026 ജൂലൈ 19-ന് (ഞായർ) വൈകിട്ട് 4.00 മണിക്ക് തിരുവനന്തപുരം ഐ.എം.എ. ഹാളിൽ നടക്കും. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻറെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൻ്റ ഉൽഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിക്കും. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിക്കും.

ചടങ്ങിനോട് അനുബന്ധിച്ച് Dr. രാധാകൃഷ്‌ണൻ നായർ രചിച്ച പുസ്‌തകങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments