Friday, September 4, 2026
Google search engine
Homeസ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക :റവാഡ ആസാദ് ചന്ദ്ര ശേഖർ

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക :റവാഡ ആസാദ് ചന്ദ്ര ശേഖർ

കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, പല രാജ്യങ്ങൾക്കും മാതൃകയാണെന്ന് സംസ്ഥാന പോലീസ് മേധാവി
റവാഡ ആസാദ് ചന്ദ്ര ശേഖർ. മാനസികവും ശാരീരികവുമായ വികാസം ഉറപ്പാക്കി, സാമൂഹിക സേവനം ചെയ്യാൻ പ്രാപ്‌തമായ ഒരു സംഘം യുവാക്കളെ വാർത്തെടുക്കുന്നതിൽ വിജയം നേടിയ മാതൃകയാണ് എസ്.പി.സി പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. എസ്.പി.സി. യുടെ 16-ാം
വാർഷികാഘോഷങ്ങളുടെ ഭാഗമായി
പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ നടന്ന
എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്പിസി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേക്ക് മുറിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. എസ്പിസി കേഡറ്റുകൾ ആകാശത്തേക്ക് വർണ്ണ ബലൂണുകൾ പറത്തി.

ഈ വര്‍ഷം ‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ് 1 മുതല്‍ 7 വരെ ‘തൂഫാന്‍ വാരമായി’ സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ ‘തൂഫാന്‍ വാരിയര്‍’ ബാഡ്ജുകള്‍ ധരിച്ചാണ് എസ്പിസി കേഡറ്റുകള്‍ പരേഡില്‍ അണിനിരന്നത്. സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസറുമായ അജിത ബീഗം കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് ഹയർ സെക്കൻഡറി സ്കൂളിലെ
പ്ലാറ്റൂണിനെ തിരഞ്ഞെടുത്തു. പട്ടം ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടൺഹിൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിലെ പ്ലാറ്റൂണുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഹോപ്പ് പദ്ധതിയുടെ മികച്ച ജില്ലയ്ക്കുള്ള അംഗീകാരം സൂപ്രണ്ട് ഓഫ് പോലീസും ജില്ലാ നോഡൽ ഓഫീസറുമായ എസ്.ഷംസുദീനും മികച്ച അസി. നോഡൽ ഓഫീസർക്കുള്ള അംഗീകാരം കോഴിക്കോട് സിറ്റി കോഡിനേറ്റർ വി.ഫിറോസും ഏറ്റുവാങ്ങി. മികച്ച എസ്. പി.സി.ജില്ല നോഡൽ ഓഫീസറായി കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെസൂപ്രണ്ട് ഓഫ് പോലീസ് ഷനിഹാൻ എ.ആർ- നെയും അസിസ്റ്റൻറ് നോഡൽ ഓഫീസറായി
കൊല്ലം റൂറൽ ഡി.സി ആർ.ബി യിലെ കെ.എസ് വിജയകുമാറിനെയും തെരഞ്ഞെടുത്തു.
ബാലവേല വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ മാസ്റ്റർ അസ്മിൻ മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ എ.ഡി.ജി.പിയും കെപിഎച്ച് സിസി യുടെ എംഡിയുമായ ഗുഗുലോത്ത് ലക്ഷ്മൺ, എ.ഡി.ജി.പി ഇന്റലിജൻസ് ദിനേന്ദ്ര കശ്യപ്, എ.ഡി.ജി.പി ക്രൈം ബ്രാഞ്ച് എച്ച്. വെങ്കിടേഷ, എ.ഡി.ജി.പി ലോ & ഓർഡർ പി.വിജയൻ, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധിക ചുമതല വഹിക്കുന്ന ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments