Thursday, September 3, 2026
Google search engine
HomeNewsKerala Newsസ്വാതന്ത്ര്യദിന - ഓണം ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

സ്വാതന്ത്ര്യദിന – ഓണം ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

ഉപഭോക്താക്കൾക്കായി സ്വാതന്ത്ര്യദിന-ഓണം ഓഫറുകളും പുതിയ സേവനങ്ങളും ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി നിരന്തരം പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബി.എസ്.എൻ.എൽ എന്ന് വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യവെ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ (ടെലികോം) ശ്രീ ആർ. സജി കുമാർ ഐ.ടി.എസ് പറഞ്ഞു. കേരളത്തിലെ മൊബൈൽ വിപണിയിൽ 21% മാർക്കറ്റ് ഷെയറോടെ ബി.എസ്.എൻ.എൽ ശക്തമായ സാന്നിധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെറ്റ്‌വർക്ക് ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ നെറ്റ്‌വർക്ക്. കേരളത്തിൽ നിലവിൽ 1 കോടിയോളം ഉപഭോക്താക്കൾ (86 ലക്ഷം മൊബൈൽ ഉപഭോക്താക്കളും 8 ലക്ഷത്തോളം ഫൈബർ ടു ഹോം – FTTH ഉപഭോക്താക്കളും) ബി.എസ്.എൻ.എല്ലിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച 4G സാങ്കേതികവിദ്യ രാജ്യത്തുടനീളം വ്യാപിപ്പിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിൽ 7,200-ഓളം 4G ടവറുകളുണ്ട് ഇവ ഘട്ടം ഘട്ടമായി 5G-യിലേക്ക് ഉയർത്താൻ സാധിക്കുമെന്നും സിജിഎം അറിയിച്ചു. ഇന്ത്യയിലൊട്ടാകെ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനമെത്തിക്കാൻ 25,000 പുതിയ ടവറുകൾ കൂടി കമ്മീഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും സിജിഎം പറഞ്ഞു.

പുതിയ സിം എടുക്കുന്ന ഉപഭോക്താക്കൾക്കായി 1 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയുള്ള ₹1 ഫ്രീഡം പ്ലാനാണ് ജനപ്രിയ പ്രഖ്യാപനം. പ്രതിദിനം 1GB ഡാറ്റ, 100 SMS, അൺലിമിറ്റഡ് കോളുകൾ എന്നിവ ഇതിൽ ലഭ്യമാണ്.

₹2399-ന്റെ 1 വർഷ വാലിഡിറ്റിയുള്ള പ്ലാനിനൊപ്പം 47 ദിവസത്തെ അധിക വാലിഡിറ്റി കൂടി നൽകി ആകെ 412 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കുന്നുവെന്നും സിജിഎം അറിയിച്ചു.

പുതിയ സിം ബുക്കിംഗ്, FTTH കണക്ഷൻ ബുക്കിംഗ്, ബിൽ പേയ്‌മെന്റ്, റീച്ചാർജ് സൗകര്യങ്ങൾ, ചാറ്റ് ബോട്ട് തുടങ്ങി നിരവധി സേവനങ്ങൾ ഒറ്റ കുടക്കീഴിൽ കൊണ്ട് വരുന്ന സെൽഫ് കെയർ ആപ്പും പുതുതായി അവതരിപ്പിച്ചു. Tango TV-യുടെ സഹകരണത്തോടെ 500-ഓളം ലൈവ് ടിവി ചാനലുകൾ ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് സൗജന്യമായി പുതിയ ‘BSNL Selfcare App’ വഴി ലഭ്യമാക്കുന്നു.

സാധാരണ മൊബൈൽ സിഗ്നലുകൾ ലഭിക്കാത്ത വിദൂര പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്ന ഗ്ലോബൽ സാറ്റലൈറ്റ് ഫോൺ സേവനവും (GSPS) ബി.എസ്.എൻ.എൽ നൽകുന്നുണ്ട്.

രാജ്യത്തെ തദ്ദേശീയ സാങ്കേതിക വിദ്യ മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് ബി.എസ്.എൻ.എൽ -ൻ്റെ നയം എന്നും സിജിഎം ശ്രീ ആർ. സജി കുമാർ ഐ.ടി.എസ് കൂട്ടിച്ചേർത്തു.

പിഐബി ഡയറക്ടർ ശ്രീമതി പാർവതി വി, ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർമാരായ ശ്രീ നിർമ്മൽ പി.ജി, ശ്രീമതി മീര മാർഡി, തിരുവനന്തപുരം ജില്ല ജനറൽ മാനേജർ ശ്രീ ജിതേന്ദർ പ്രകാശ്, ചീഫ് എഞ്ചിനീയർ (സിവിൽ) ശ്രീ രാജേന്ദ്ര സിംഗ് ചോങ്കാഡ്, ജനറൽ മാനേജരായ ശ്രീ കോളിൻ ലോറൻസ്, ശ്രീ രാജേഷ് യു.കെ, ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ കെ.ബി.കൃഷ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments