Monday, October 19, 2026
Google search engine
HomeVanitha Specialഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പത്രപ്രവർത്തക - പത്രപ്രവർത്തകേതര പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി ദീപ.കെ...

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി ദീപ.കെ ചുമതലയേറ്റു.

തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ പബ്ലിക് റിലേഷൻസ് വിഭാഗം ചീഫ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു.
.
ന്യൂഡൽഹിയിലെ അന്താരാഷ്ട്ര വ്യാപാര മേള, അർബൻ കോൺക്ലേവ് തുടങ്ങി ഒട്ടേറെ പരിപാടികളുടെ മികച്ച സംഘാടനത്തിന് സർക്കാരിൻ്റെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്. നിപ ബാധിത സമയത്തെ മികച്ച മീഡിയ മാനേജ്മെൻ്റിനുള്ള പുരസ്കാരത്തിനും അർഹയായിട്ടുണ്ട്.

വനിതാകമ്മീഷൻ പി.ആർ.ഒ, കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, വകുപ്പ് ഡയറക്ടറേറ്റിൽ റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ, സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസർ, ന്യൂഡൽഹി കേരള ഹൗസിൽ അസിസ്റ്റൻ്റ് എഡിറ്റർ , അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments