Wednesday, April 15, 2026
Google search engine
HomeSportടീം റീബൗണ്ട് റീയൂണിയന്‍; ഒത്തുകൂടിയത് 200-ഓളം മുന്‍ ബാസ്‌കറ്റ്ബോള്‍ താരങ്ങള്‍

ടീം റീബൗണ്ട് റീയൂണിയന്‍; ഒത്തുകൂടിയത് 200-ഓളം മുന്‍ ബാസ്‌കറ്റ്ബോള്‍ താരങ്ങള്‍

കൊച്ചി: മുന്‍ ബാസ്‌കറ്റ്ബോള്‍ കളിക്കാരുടെ ഒരു സംഘടനയായ ടീം റീബൗണ്ട് 10-ാം വാര്‍ഷികം ആഘോഷിച്ചു. ഓഗസ്റ്റ് 16, 17 തീയതികളില്‍ 10-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുന്‍ താരങ്ങള്‍ കൊച്ചി കടവത്തറയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടി. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി അന്താരാഷ്ട്ര താരങ്ങളും മുന്‍ ക്യാപ്റ്റന്‍മാരും പരിശീലകരും ഉള്‍പ്പെടെ കേരളത്തിലെ ഇരുനൂറോളം മുന്‍ പുരുഷ-വനിതാ താരങ്ങള്‍ രണ്ട് ദിവസത്തെ പുനഃസമാഗമത്തില്‍ പങ്കെടുക്കുന്നു.

ഇതിനോട് അനുബന്ധിച്ചു ടീം റീബൗണ്ട് മുന്‍ പ്രസിഡന്റും മുന്‍ രാജ്യാന്തര താരവുമായിരുന്ന പരേതനായ മുഹമ്മദ് ഇക്ബാലിന്റെ പേരില്‍ 30, 50 വയസ് വിഭാഗങ്ങളിലായി 3-ഓണ്‍-3, 5-ഓണ്‍-5 ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അണ്ടര്‍-23 ദേശീയ മത്സരങ്ങളില്‍ വിജയിച്ച കേരള വനിതാ ടീമിനെയും റണ്ണേഴ്‌സ് അപ്പായ പുരുഷ ടീമിനെയും ചടങ്ങില്‍ അനുമോദിച്ചു. 2016-ല്‍ മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാര്‍ ചേര്‍ന്ന് സ്ഥാപിച്ച ഒരു രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റിയാണ് ടീം റീബൗണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments