Monday, June 15, 2026
Google search engine
HomeNewsNational Newsലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണം; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീം കോടതി

ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണം; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി. 9 മുതല്‍ 12 വരെ ക്ലാസില്‍ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികള്‍ക്കു ലൈംഗിക വിദ്യാഭ്യാസം നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍, ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്നതില്‍ കോടതി സത്യവാങ്മൂലം തേടി. 912 വരെ ക്ലാസില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തുടര്‍ന്നാണ് ചെറുപ്രായത്തിലെ വേണ്ടതാണ് ഇതെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments