കേരള പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം രൂപീകൃതമായി 60 വര്‍ഷം പൂര്‍ത്തീകരിക്കുന്ന അവസരത്തില്‍, നാളെ (2026, ഫെബ്രുവരി 23 തിങ്കള്‍) സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ദിനമായി (SSB DAY-2026)ആചരിക്കുന്നു.
നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആഭ്യന്തരം & വിജിലന്‍സ് ബിശ്വനാഥ് സിന്‍ഹ മുഖ്യപ്രഭാഷണം നടത്തും. ഇന്‍റലിജന്‍സ് വിഭാഗം എ.ഡി.ജി.പി. പി. വിജയന്‍, ഐ.ജി.പി എസ്. ശ്യാം സുന്ദര്‍, ഐ.ജി.പി ഇന്‍റേണല്‍ സെക്യൂരിറ്റി പുട്ട വിമലാദിത്യ, മറ്റ് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.




