Tuesday, April 21, 2026
Google search engine
HomeNewsപുതുയുഗ യാത്രയ്ക്ക് പിന്തുണ അറിയിച്ച് തൃണമൂൽ കോൺഗ്രസ് വിളംബര ദീപം തെളിച്ചു

പുതുയുഗ യാത്രയ്ക്ക് പിന്തുണ അറിയിച്ച് തൃണമൂൽ കോൺഗ്രസ് വിളംബര ദീപം തെളിച്ചു

കോട്ടയം: ഫെബ്രുവരി 24 – 25 തിയതികളിൽ കോട്ടയം ജില്ലയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേത്യത്വത്തിൽ പര്യടനം നടത്തുന്ന പുതുയുഗ യാത്രയ്ക്ക് പിൻതുണയും അഭിവാദ്യവും അർപ്പിച്ച് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ വിളംബര ദീപം തെളിയിച്ചു.

ഈ ജാഥ കേരളത്തിലെ ഇടതു സർക്കാരിന്റെ അന്ത്യം കുറിക്കുവാനുള്ള ബഹുജന മുന്നേറ്റമായി മാറുമെന്നും ദീപം തെളിയിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു.

ലൗജിൻ മാളിയേക്കൽ,ഷമീർ മുതിരപ്പറമ്പിൽ , ബിബിൻ ശൂരനാടൻ, നോബി ജോസ് , ജോയി സി. കാപ്പൻ , സന്തോഷ് മൂക്കിലിക്കാട്ട്, അബ്ദുൾ നിയാസ്, ഷാജി തെള്ളകം, പി.എ.സാലി, വി.കെ. സന്തോഷ്, നൗഷാദ് കീഴേടം, കെ.എം. കുര്യൻ , അബ്ദുൾ കലാം പി എം, ജോൺസൺ പി.പി, പ്രകാശ് മണി, വി ജി രമേശ് , ബെെജു മാടപ്പാട്, നിസ്സാർ കെ പി, അഭിലാഷ് തിരുവാർപ്പ്, നിസ്സാർ ചങ്ങനാശ്ശേരി, സാബു പി പി, രാജ് മാേഹൻ, രതീഷ് തിരുവാർപ്പ് , ജോയി സെബാസ്റ്റ്യൻ, സുരേഷ്ബാബു പി ബി , സാേണി നരിക്കുഴി, ശ്രീലക്ഷ്മി, പി കെ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments