Friday, June 5, 2026
Google search engine
Homeമിൽമ പാല്‍ വില നാലു രൂപ കൂടും

മിൽമ പാല്‍ വില നാലു രൂപ കൂടും

തിരുവനന്തപുരം :-

സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു.തിരുവനന്തപുരത്ത്‌ ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു.
പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ നിർദേശം മില്‍മ അംഗീകരിച്ചു.
56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച്‌ നിലവില്‍ 45 മുതല്‍ 52 രൂപവരെ കർഷകർക്ക്‌ ലഭിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments