അടൂർ :-
അടൂരിനും ഏനാത്തിനുമിടയിൽ
എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചു. സിനിമാ നടൻ സന്തോഷ് കെ.നായർ (66) മരിച്ചു . ഭാര്യ രാജലക്ഷ്മിയക്ക് പരിക്ക് ഗുരുതരം. ഇന്ന് രാവിലെ 6.15ഓടയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയുംസഞ്ചരിച്ചഇന്നോവകാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു . ഉടൻ തന്നെ ഇവരെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല.. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്
തിരുവനന്തപുരത്ത് കേശവൻ നായരുടെയും രാജലക്ഷ്മിയുടെയും പുത്രനായി ജനം
നൂറോളം സിനിമകളിൽ അഭിനയിച്ചു കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളത് നടൻ മോഹൻലാലിനൊപ്പം എം ജി കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നു.
നിരവധി സിനിമകളിലും,സീരിയലുകളിലും അഭിനയിച്ചു ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.




