Friday, June 5, 2026
Google search engine
Homeമുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം നടന്നു.

മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം നടന്നു.

തിരു : തിരുവനന്തപുരത്തെ ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാധികാരി സംഗീതജ്ഞൻ ഡോ. വേണുഗോപാലൻ നായർക്ക് സ്വീകരണം നൽകി.മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനവും പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ബിഷപ്പ് റവ റോബിൻസൺ ലൂദർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടർ കോർഡിനേറ്റർ നയാസ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ചലച്ചിത്ര പിന്നണി ഗായകരായ പന്തളം ബാലൻ,പ്രമീള,
രക്ഷാധികാരി ഡോ.വേണുഗോപാലൻ നായർ,മുഹമ്മദ് റഫി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.എം. ഹാഷിർ അലി,റഫി ഫൗണ്ടേഷൻ തിരുവനന്തപുരം പ്രസിഡണ്ട് ബാബ അലക്സാണ്ടർ, പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി നസീർ മണക്കാട്, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, സെക്രട്ടറി ഷിബു എൻസിസി നഗർ എം കെ. സൈനുൽ ആബ്ദീൻ എന്നിവർ പ്രസംഗിച്ചു . ഇന്ത്യൻ സിനിമയിലെ ഇതിഹാസ ഗായകൻ പത്മശ്രീ മുഹമ്മദ് റഫിയുടെ മുന്നിൽ ഗാനമാലപിച്ച് റഫിയുടെ മോതിരം സമ്മാനമായി നേടിയ കാഞ്ഞിരപ്പള്ളി എം.എ നസറുദ്ദീന്റെ നേതൃത്വത്തിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി നാലുമണിക്കൂർ നീണ്ടുനിന്ന ഓർക്കസ്ട്ര ഗാനമേള ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments