Wednesday, July 22, 2026
Google search engine
Homeഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ( DFA )അംഗത്വ കാമ്പയിൻ ജൂലൈ 1 - സെപതംബർ- 30

ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ( DFA )അംഗത്വ കാമ്പയിൻ ജൂലൈ 1 – സെപതംബർ- 30

ക്ഷീരമേഖലയിലെ കർഷകരുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (DFA).

*കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനക്ക് പ്രത്യേകിച്ച് വിരോധമൊ വിധേയത്വമൊഇല്ല. കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്ന് രാഷ്ട്രീയത്തിനധീതമായി സംഘടിച്ച് പ്രവർത്തിക്കുക എന്നതാണ് ക്ഷ്യം. സംഘടനയുടെ അംഗത്വ കാമ്പയിൻ ജൂലൈ 1 മുതൽ സെപ്‌തംബർ 31 വരെ നടക്കുകയാണ്.

സംസ്ഥാനത്തുടനീളമുള്ള കർഷകരെ സംഘടനക്ക് കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ക്ഷീരമേഖലയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും കർഷകർക്ക്

അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന്നും സർക്കാർ പദ്ധതികളുടെ പ്രയോജനം കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിനും ശക്തമായ സംഘടന സംവിധാനം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. ഇതിൻറെ ഭാഗമായാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കർഷകരുടെ ഉന്നമനമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

. പശു, ആട്, എരുമ തുടങ്ങിയ മൃഗങ്ങളെ വളർത്തുന്ന 18 വയസ്സ് പൂർത്തിയായ എല്ലാ സ്ത്രീ പുരുഷന്മാർക്കും നൂറ് രൂപ മെമ്പർഷിപ് ഫീ അടച്ച് മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

മെമ്പർഷിപ്പ് സംഖ്യ സംഘടന പ്രവർത്തന ചെലവുകൾക്കായി എല്ലാ ഘടകങ്ങൾക്കും വീതിച്ച് നൽകുന്നു. സംഘടനയുടെ അടിസ്ഥാനഘടകമായ യൂണിറ്റ് എന്നത് ഡി.എഫ്‌. എ പഞ്ചായത്ത് കമ്മറ്റികളാണ് പഞ്ചായത്ത് ( യൂണിറ്റ് കമ്മിറ്റി) താലൂക്ക്, ജില്ല, സംസ്ഥാനം എന്ന ക്രമത്തിലാണ് സംഘടന ഘടന.

പഞ്ചായത്ത് പരിധിയിൽ നിന്ന് മെമ്പർഷിപ്പ് എടുക്കുന്ന കർഷകർ സംഗമിച്ച് ഡി. എഫ്. എ പഞ്ചായത്ത് കമ്മറ്റികൾ തെരെഞ്ഞെടുക്കുന്നു. പഞ്ചായത്ത് സംഗമത്തിൽ നിന്ന് തെരെഞ്ഞെടുക്കുന്ന കൗൺസിലർമാർ സംഗമിച്ച് താലൂക്ക് കമ്മിറ്റിയും മേൽഘടക കൗൺസിലർമാരെയും തെരെഞ്ഞെടുക്കുന്നു. ഇതേ രീതിയിലാണ് ജില്ലാ സംസ്ഥാന കമ്മറ്റികൾ തെരെഞ്ഞെടുക്കുന്നത്.

കാമ്പയിൻ കാലയളവിൽ മിൽമ ഉൾപ്പെടെയുള്ള സൊസൈറ്റികൾ കേന്ദ്രീകരിച്ചും, പഞ്ചായത്ത് താലൂക്ക് ജില്ലാ കേന്ദ്രളിലും പ്രത്യേക അംഗത്വ ശേഖരണ പരിപാടികൾ സംഘടിപ്പിക്കും.

. അംഗത്വ കാമ്പയിൻ JC 3.R. ഉൽഘാടനം ചെയ്യും.

. നിലവിൽ ക്ഷീരോൽപാദന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ കർഷകരോടും സംഘടനയിൽ അംഗങ്ങളായി ചേർന്ന് കൂട്ടായ പ്രവർത്തനത്തിൻറെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നു.

. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളും കർഷക നന്മക്കായി പ്രവർത്തിക്കുന്ന ഡി.എഫ്. എ ക്ക് ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments