Tuesday, July 21, 2026
Google search engine
Homeസാങ്കേതികവിദ്യകൾ സാധാരണക്കാരിലേക്ക് എത്തണം..ഗവർണർ രാജേന്ദ്ര വിശ്വനാഥൻ അ ർലേക്കർ

സാങ്കേതികവിദ്യകൾ സാധാരണക്കാരിലേക്ക് എത്തണം..ഗവർണർ രാജേന്ദ്ര വിശ്വനാഥൻ അ ർലേക്കർ

‘T-RIC X’ ഇംപാക്ട് റിസർച്ച് കോൺക്ലേവിനും എഎൻആർഎഫ് ഗ്രാന്റി മീറ്റിനും ശ്രീചിത്രയിൽ തുടക്കമായി

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച ‘T-RIC X’ ഇംപാക്ട് റിസർച്ച് കോൺക്ലേവും എഎൻആർഎഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രവും റോബോട്ടിക്സും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ വികസിക്കുമ്പോഴും മനുഷ്യസ്പർശവും കാരുണ്യവും കാത്തുസൂക്ഷിക്കാൻ ഗവേഷകർക്കും വിദഗ്ദ്ധർക്കും സാധിക്കണം. ഒരു നല്ല ശാസ്ത്രജ്ഞനോ, ഡോക്ടറോ, ഉദ്യോഗസ്ഥനോ ആകുന്നതിന് മുൻപ് മികച്ചൊരു മനുഷ്യനാകാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ​ഗവൺമെൻ്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ ഹബ്ബുകളിൽ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തിൽ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളിലും ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതികവിദ്യയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇത്തരം വേദികൾ ചർച്ച ചെയ്യണം. വയലിൽ കഠിനാധ്വാനം ചെയ്യുന്ന കർഷകന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമ്പോഴാണ് ഗവേഷണങ്ങൾ സഫലമാകുന്നത്.

2047-ഓടെ രാജ്യം കൈവരിക്കാൻ ലക്ഷ്യമിടുന്ന ‘വികസിത ഭാരതം’ എന്ന സ്വപ്നം രാജ്യത്തെ ഒരോ സാധാരണക്കാരന്റെയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള പാത കടന്നുപോകുന്നത് ‘വികസിത കേരള’ത്തിലൂടെയാണ്. കേരളത്തിന് എക്കാലത്തും ഇത്തരം വികസന മുന്നേറ്റങ്ങളിൽ മുൻകൈ എടുത്ത പാരമ്പര്യമുണ്ട്. വൈവിധ്യമാർന്ന ആശയങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ട് വികസിത ഭാരത നിർമ്മിതിക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ദ്ധരോട് ഗവർണർ ആഹ്വാനം ചെയ്തു. ശ്രീചിത്ര അക്കാദമിക് അഫയേഴ്‌സ് ഡീൻ
ഡോ. ശ്രീനിവാസൻ കെ ചടങ്ങിൽ SCTIMST-ലെ IB അംഗവും എം.പി.യുമായ ശ്രീ. ഇ.ടി. മുഹമ്മദ് ബഷീറിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.

കെഎസ്എച്ച്ഇസി വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കർ എസ് നായർ ചടങ്ങിൽ വിശിഷ്ടാതിഥിയായി. കോൺക്ലേവ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ആർ. എസ്. ജയശ്രീ, ബിഎംടി വിംഗ് തലവൻ ഡോ. ഹരികൃഷ്ണ വർമ്മ പി. ആർ
എന്നിവരുൾപ്പെടെ ശാസ്ത്ര-സാങ്കേതിക-വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), അമേരിക്കൻ കെമിക്കൽ സൊസൈറ്റി (ACS), തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നോവേഷൻ ക്ലസ്റ്റർ (T-RIC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments