Thursday, September 3, 2026
Google search engine
Homeമൂന്ന് വ്യത്യസ്ത പ്രമേയങ്ങളുമായൊരു സിനിമ. ഡെസ്റ്റിനി ഉടൻ പ്രദർശനത്തിന്

മൂന്ന് വ്യത്യസ്ത പ്രമേയങ്ങളുമായൊരു സിനിമ. ഡെസ്റ്റിനി ഉടൻ പ്രദർശനത്തിന്

നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഡെസ്റ്റിനി” ഉടൻ പ്രദർശനത്തിനെത്തുന്നു.

മനുഷ്യൻ്റെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തിയെ വിധിയെന്നാണ് വിളിക്കുന്നതെങ്കിൽ, ഡെസ്റ്റിനിയിലെ മൂന്ന് കഥകളിലും ആ അദൃശ്യ ശക്തിയുടെ സാന്നിധ്യം കാണാനാകും.

       പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്,  എമിൽ,അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കൾ.

ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോർ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാൽ പോത്തൻകോടുമാണ്. മേക്കപ്പ് – വിധു ബാബു, ആർട്ട് – അജി ഏഴാം മൈൽ, എഡിറ്റിംഗ് – വി എസ് സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments