Thursday, September 3, 2026
Google search engine
Homeദേശീയ കായിക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദേശീയ കായിക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എല്ലാ കായികപ്രേമികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. കായികതാരങ്ങളുടെ സമർപ്പണവും അഭിനിവേശവും നിശ്ചയദാർഢ്യവും രാജ്യത്തെ മുഴുവൻ അഭിമാനം കൊള്ളിക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു.

ഇന്ത്യൻ ഹോക്കിക്കു നൽകിയ സംഭാവനകളാലും മികവിനാലും വിവിധ തലമുറകളെ നിരന്തരം പ്രചോദിപ്പിക്കുന്ന ഇതിഹാസ താരം മേജർ ധ്യാൻചന്ദിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“എല്ലാ കായികപ്രേമികൾക്കും… നിങ്ങളുടെ സമർപ്പണവും അഭിനിവേശവും നിശ്ചയദാർഢ്യവും ഏവരെയും അഭിമാനം കൊള്ളിക്കുന്നു.

മികവുറ്റ സംഭാവനകളിലൂടെ തലമുറകൾക്കു പ്രചോദനമായി മാറിയ ഇതിഹാസ താരം മേജർ ധ്യാൻചന്ദ് ജിക്കു നാം ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments