Thursday, September 3, 2026
Google search engine
Homeടിഷ്യൂ കൾച്ചർ മേഖലയിൽ തൊഴിൽ സാധ്യതയൊരുക്കി കൃഷിവകുപ്പ്*

ടിഷ്യൂ കൾച്ചർ മേഖലയിൽ തൊഴിൽ സാധ്യതയൊരുക്കി കൃഷിവകുപ്പ്*

*പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.*

തിരുവനന്തപുരം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ നടത്തുന്ന ആറുമാസ ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചർ, ബയോളജി, ബോട്ടണി വിഷയങ്ങളിലേതെങ്കിലും പഠിച്ച് പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച, 2026 ഏപ്രിൽ ഒന്നിന് 35 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. നിലവിലുള്ള സർക്കാർ സംവരണ വ്യവസ്ഥകൾ കോഴ്സിനും ബാധകമാണ്.

മൂന്ന് മാസം പരിശീലനവും തുടർന്ന് മൂന്ന് മാസം അപ്രന്റിസ്ഷിപ്പും ഉൾപ്പെടുന്നതാണ് കോഴ്സ്. ടിഷ്യൂ കൾച്ചർ, നഴ്സറി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സഹായകമായ പ്രായോഗിക പരിശീലനമാണ് കോഴ്സിലൂടെ നൽകുന്നത്.

ഒരു ബാച്ചിൽ പരമാവധി 20 പേർക്കാണ് പ്രവേശനം. കോഴ്സ് ഫീസ് 4,500 രൂപയാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മൂന്ന് മാസത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനവും ലഭിക്കും. അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം 1,500 രൂപ സ്റ്റൈപന്റ് നൽകുന്നതാണ്.

അപേക്ഷാ ഫോമും പ്രോസ്പെക്ടസും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaagriculture.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 9, 2026 വൈകിട്ട് 4.30 വരെ
തിരഞ്ഞെടുത്ത അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി: സെപ്റ്റംബർ 15, 2026

കൂടുതൽ വിവരങ്ങൾക്ക്:
ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ,
കഴക്കൂട്ടം, തിരുവനന്തപുരം – 695 582.
ഫോൺ: 9383470292, 9383470296
ഇ-മെയിൽ: bmfckzkmtvm.agri@kerala.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments