കാലത്തിനനുസരിച്ച് മാറുന്നവരാണ് ലോകത്തുള്ള എല്ലാവരും. മുമ്പൊക്കെ ഉറക്കമെഴുന്നേറ്റാല്‍ ഒരാള്‍ പ്രഭാതകര്‍മങ്ങളൊക്കെ നിര്‍വഹിച്ച് പത്രവായന ഒരു ദിനചര്യയായിരുന്നു. എന്നാലിപ്പോള്‍ അതൊക്കെ മാറി. കാലത്തിനനുസരിച്ചുള്ള മാറ്റം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ മാറ്റത്തിന്റെ ഉപഭോക്താക്കളാണ്. ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. ഉറക്കമുണര്‍ന്നാല്‍ ആദ്യം കാണുന്ന കാഴ്ചയെയാണ് കണി ആയി പറയുന്നത്. ചില വസ്തുക്കള്‍ കണി കാണുന്നത് ദൗര്‍ഭാഗ്യമാണ്. ഒരു ദിവസത്തെ മുഴുവന്‍ സ്വാധീനിക്കുവാന്‍ പ്രഭാതത്തിലെ കണിയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം .ആധുനിക കാലത്ത് സ്മാര്‍ട്ഫോണുകള്‍ ഉള്ളവരാണ് മിക്കവരും. ഉറക്കമുണര്‍ന്നാല്‍ ഉടനെ ഫോണിലെ തിരക്കുകളിലേക്ക് തിരിയാറുമുണ്ട്. സമയനഷ്ടം മാത്രമല്ല ആരോഗ്യകരമായും ശാസ്ത്രീയപരമായും ജ്യോതിഷപരമായും തെറ്റായ പ്രവണതയാണിത്. ഉറക്കമുണര്‍ന്ന ഉടനെ കണ്ണാടി നോക്കുന്നവരും കുറവല്ല. ഇതും ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം.
മൃഗങ്ങള്‍, ഒഴുക്കില്ലാത്ത നദി, പായ്ക്കപ്പല്‍ എന്നിവയുടെ ചിത്രങ്ങള്‍ കണികാണുന്നതും നല്ലതല്ല. ഇവയെല്ലാം എത്രയും വേഗം കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കുക. വഴക്ക്, തര്‍ക്കം എന്നിവ കേട്ട് കൊണ്ട് ഉണരുന്നതും നന്നല്ല. ഇത് മാനസികസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ആ ദിനം മുഴുവന്‍ നെഗറ്റീവ് ഊര്‍ജത്തിന് കാരണമാകുകയും ചെയ്യും. മുറ്റം തൂക്കുന്നത്, ആയുധവുമായി പോകുന്നത്, ഒഴിഞ്ഞ കുടം, അലങ്കോലമായി കിടക്കുന്ന മേശപ്പുറം, എച്ചില് പത്രങ്ങള്‍ ഇവയെല്ലാം കണികാണുന്നത് നിര്‍ഭാഗ്യത്തിന് കാരണമാകും.
നിത്യവും ഊര്‍ജസ്വലതയോടെ തുടങ്ങുന്നതിനും ഏറ്റവും ഉത്തമവുമായുള്ള കണിക്കായി ആചാര്യന്മാര് നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗം കരവന്ദനമാണ്. പണ്ട് മുത്തശ്ശിമാര്‍ ചെറുപ്രായത്തിലേ കുട്ടികളെ ഈ വന്ദന ശ്ലോകം പഠിപ്പിക്കുമായിരുന്നു. ലോകത്തെ എല്ലാ ജീവികള്‍ക്കും ശക്തി പകരുന്നത് ശക്തിസ്വരൂപിണിയായ ദേവിയാണ്. പ്രവൃത്തികള്‍ ആരംഭിക്കുന്നത് നമ്മുടെ കരങ്ങള്‍ കൊണ്ടാണ്. നല്ല പ്രവൃത്തികള്‍ ചെയ്യുവാന്‍ കരങ്ങള്‍ക്കു ശക്തി പകരണേയെന്ന് അപേക്ഷിക്കുന്ന പ്രാര്‍ഥന ഇങ്ങനെയാണ്.
‘കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതീ
കരമൂലേ സ്ഥിതാഗൗരി
പ്രഭാതേ കരദര്‍ശനം’




