Monday, April 6, 2026
Google search engine
HomeHealth & Fitnessപാത്രങ്ങളുടെ മൂടി തുറന്നുവച്ച് പാചകം ചെയ്താല്‍ അവശ്യ പോഷങ്ങള്‍ നഷ്ടപ്പെടും

പാത്രങ്ങളുടെ മൂടി തുറന്നുവച്ച് പാചകം ചെയ്താല്‍ അവശ്യ പോഷങ്ങള്‍ നഷ്ടപ്പെടും

പാത്രങ്ങളുടെ മൂടി തുറന്നുവച്ച് പാചകം ചെയ്യുന്ന ‘ഓപ്പണ്‍ ലിഡ് കുക്കിങ്’ രീതിക്കെതിരെ മുന്നറിയിപ്പ് നല്‍കി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്കുള്ള സമീപകാല ഭക്ഷണ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഐസിഎംആര്‍ ഇക്കാര്യം പറയുന്നത്. ഈ പാചകരീതി, അവശ്യ പോഷകങ്ങളുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകും.

മൂടി തുറന്ന്, പാചകം ചെയ്യുമ്പോള്‍, ഭക്ഷണം പാകമാകാന്‍ കൂടുതല്‍ സമയമെടുക്കും, വായുവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പോഷകങ്ങളുടെ നഷ്ടത്തിന് ആക്കം കൂട്ടുന്നു. മൂടി അടച്ച് പാചകം ചെയ്യുമ്പോള്‍, ഭക്ഷണം വേഗത്തില്‍ പാകം ചെയ്യപ്പെടുകയും കുറഞ്ഞ പാചക സമയം കാരണം പോഷകങ്ങള്‍ നന്നായി നിലനിര്‍ത്തുകയും ചെയ്യും. മൂടിവെച്ച് പാചകം ചെയ്യുമ്പോള്‍ പച്ചക്കറികളും പച്ച ഇലക്കറികളും നിറം മാറുന്നു, പക്ഷേ പോഷക നഷ്ടം കുറയ്ക്കുന്നു. ഐസിഎംആര്‍ പറഞ്ഞു.

തുറന്നു പാചകം ചെയ്യുമ്പോള്‍, വെള്ളത്തില്‍ ലയിക്കുന്ന  വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവ നീരാവിയിലൂടെ നഷ്ടപ്പെടും. കൂടാതെ , വായുവിലെ ഓക്‌സിജനുമായി ചേര്‍ന്നു, ഭക്ഷണത്തിലെ ചില പോഷകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇതും പോഷകനഷ്ടമുണ്ടാക്കുന്നു.

പോഷകനഷ്ടം കുറയ്ക്കാന്‍ അടച്ചു വേവിക്കുന്നതിനു പുറമേ വേറെയും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.  പച്ചക്കറികള്‍ വേവിക്കുമ്പോള്‍, ആവശ്യമായ അളവില്‍ മാത്രം വെള്ളം  ഉപയോഗിക്കുക. സ്റ്റീമിംഗ് അല്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ വഴി പാചകം ചെയ്യുമ്പോള്‍ ഓക്‌സിഡേഷനും ലീച്ചിംഗും കുറയ്ക്കുന്നു. വേഗത്തില്‍ പാകം ചെയ്യാനും പോഷകങ്ങളുടെ നഷ്ടം കുറയ്ക്കാനും പച്ചക്കറികള്‍ ചെറിയ കഷണങ്ങളായി മുറിക്കുക. അതോടൊപ്പം തന്നെ കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുമ്പോള്‍ പരമാവധി ഫ്രെഷായവ തിരഞ്ഞെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments