Friday, June 5, 2026
Google search engine
HomeHealth & Fitnessകിംസ് ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം; പൂർണ ആരോഗ്യവതിയായി ദിയ വീട്ടിലേകക്ക്

കിംസ് ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം; പൂർണ ആരോഗ്യവതിയായി ദിയ വീട്ടിലേകക്ക്

തിരുവനന്തപുരം, മാർച്ച് 24, 2026: കൊല്ലം സ്വദേശിയായ പത്തു വയസ്സുകാരി ദിയയ്ക്ക് പുനർജന്മമേകി

തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തെക്കൻ കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടിയാണിത്. ഹൃദയത്തിന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ കഴിയാത്തതും ശ്വാസകോശത്തിൽ ഉയർന്ന സമ്മർദ്ദമുണ്ടാക്കുന്നതുമായ അപൂർവവും ഗരുതരവുമായ റിസ്ട്രിക്ടീവ് കാർഡിയോമയോപതി എന്ന അവസ്ഥയോടെയാണ് ദിയ ജനിച്ചത്.

രോഗാവസ്ഥ വഷളായതിനെത്തുടർന്ന് ദിയയുടെ ബാല്യം ആശുപത്രിവാസങ്ങൾ നിറഞ്ഞതായിരുന്നു. സാഹചര്യത്തിലാണ് ദിയയെ മറ്റൊരു ആശുപത്രിയിൽ നിന്ന് കിംസ്ഹെൽത്തിലേക്ക് റഫർ ചെയ്യുന്നത്. പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്ം കാർഡിയാക് ട്രാൻസ്പ്ലാന്റ് വിഭാഗം ലീഡ് സർജനുമായ ഡോ. സൗമ്യ രമണൻ്റെ നേതൃത്വത്തിൽ വിദഗ്‌ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് കണ്ടെത്തി. ശ്വാസകോശത്തിലെ ഉയർന്ന സമ്മർദ്ദം കണക്കിലെടുത്ത്, അധിക സമ്മർദ്ദത്തെ അതിജീവിക്കാൻ ശേഷിയുള്ള കരുത്തുറ്റ ഒരു ഹൃദയമാണ് ദി യയ്ക്ക് ആവശ്യമായിരുന്നത്. തിരുവനന്തപുരത്ത് വെച്ചുണ്ടായ ഒരപകടത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ 36 വയസ്സുകാരന്റെ അവയവദാനത്തിലൂടെയാണ് ദിയയ്ക്ക് ഈ പുതുജീവൻ ലഭിച്ചത്.

മൂന്നര മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം ദിയ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യനിലയിൽ ദ്രുതഗതിയിലുള്ള പുരോഗതിയാണ് പിന്നീട് കാണാൻ സാധിച്ചത്. ശസ്ത്രക്രിയ വിജയകരമായതോടെ, അതിജീവനത്തിന്റെ കരുത്തുമായി ആ പുതിയ ഹൃദയം മിടിക്കുമ്പോൾ ശരീരത്തിലുടനീളം ആരോഗ്യകരമായ രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ആശുപത്രിയിൽ നിന്നും മടങ്ങുന്ന ദിയ, വായനയും ചിത്രരചനയുമായി തൻ്റെ കൊച്ചു സന്തോഷങ്ങളിലേക്ക് നിറഞ്ഞ ഊർജ്ജത്തോടെ മടങ്ങിക്കഴിഞ്ഞു.

കരൾ, വൃക്ക, പാൻക്രിയാസ് തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയാ സേവനങ്ങൾക്ക് പുറമെ, ഹൃദയമാറ്റ ശസ്ത്രക്രിയ കൂടി വിജയകരമായതോടെ കീംസ്‌ഹെൽത്തിൻ്റെ മൾട്ടി-ഓർഗൻ ട്രാൻസ്‌പ്ലാൻ്റ് പ്രോഗ്രാം പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.മൾട്ടി ഓർഗൻ കാൻസ്‌പ്ലാൻ്റ് ഡയറക്ടർ ഡൊ. പ്രവീൺ മാളിധരൻ, ഹാർട്ട് ട്രാൻസ്‌പ്ലാൻ്റ് വിഭാഗം സീനിയർ കൺസൾട്ടൻ്റും കാർഡിയോതൊറാസിക് ആൻഡ് വാസ്കവർ സർജറി വിഭാഗം ഹെഡുമായ ഡോ. ഷാജി പാഥങ്ങാടൻ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അസ്സൽ എബ്രഹാം, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ ഡോ. അനീസ് താദ്ദീൻ, കൺസൾട്ടൻറ് ഡോ. ശ്യാം ശശിധരൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ്റ് ഡോ. അരുൺ വി. കാർഡിയാക് അനസ്തീഷ്യ വിഭാഗം കൺസൾട്ടൻ്റ് ഡോ. സുബാഷ് എസ്, അസ്സോസിയേറ്റ് കൺസൾട്ടൻ്റ് ഡോ. കീർത്തി നാല് എസ്, പീഡിയാടിക് വിഭാഗത്തിലെ കൺസൾട്ടന്റും ചീഫ് ഇൻറൻസിവിസ്‌റ്റുമായ ഡോ ഷിജു കമാർ സി, പീഡിയാടിക്സ് വിഭാഗം അസോസിയേറ്റ് കൺസൾട്ടൻ്റ് ഡോ ദിവാകർ ജോസ് ആർ.ആർ., എന്നിവർ ചികിത്സയുടെ ഭാഗമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments