Sunday, April 5, 2026
Google search engine
HomeHealth & Fitnessചായയില്‍ ഏലക്ക ചേര്‍ത്താല്‍ ഗുണങ്ങള്‍ പലത്

ചായയില്‍ ഏലക്ക ചേര്‍ത്താല്‍ ഗുണങ്ങള്‍ പലത്

ശരീരത്തിന് ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഏലയ്ക്ക. ചായ തയാറാക്കുമ്പോള്‍ ഒരു ഏലയ്ക്ക കൂടി പൊടിച്ചിട്ടാല്‍ ഗുണവും മണവും ഇരട്ടിക്കുമെന്നത് എല്ലാവര്‍ക്കും തന്നെയും അറിവുള്ള കാര്യമാണ്. ഇനി ചായയില്‍ മാത്രമല്ലാതെ, ഏലയ്ക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ച് നോക്കൂ. ധാരാളം ഗുണങ്ങള്‍ ശരീരത്തിന് നല്‍കാന്‍ ഈ സുഗന്ധവ്യഞ്ജനത്തിനു കഴിയും.

മൂന്നോ നാലോ ഏലയ്ക്ക നന്നായി പൊടിച്ചെടുക്കാം. ഇനി തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചേര്‍ത്തുകൊടുക്കണം. തീ കുറച്ച് അഞ്ചു മുതല്‍ പത്ത് മിനിറ്റ് വരെ അടുപ്പില്‍ തന്നെ വയ്ക്കാം. ഇങ്ങനെ കുറച്ച് നിമിഷങ്ങള്‍ വെച്ച് കഴിയുമ്പോള്‍ ഏലയ്ക്കയുടെ ഗുണങ്ങള്‍ വെള്ളത്തിലേക്ക് ഇറങ്ങും. നിറം മാറി കഴിയുമ്പോള്‍ തീ ഓഫ് ചെയ്തതിനു ശേഷം തണുക്കാനായി വയ്ക്കാം. ഇനി ഈ വെള്ളത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധിയാണ് മേല്‍പറഞ്ഞ രീതിയില്‍ തയാറാക്കിയ ഏലയ്ക്ക ചേര്‍ത്ത് തിളപ്പിച്ചെടുത്ത വെള്ളം. ദഹന സംബന്ധമായ തകരാറുകള്‍ക്കു സാധാരണയായി പരിഹാരമേകുന്ന വൊലാടൈല്‍ ഓയില്‍, ഫാറ്റി ഓയില്‍ എന്നിവ ഏലയ്ക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഗ്യാസ്ട്രബിളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കും. മാത്രമല്ല, ദഹനം സുഗമമാക്കുകയും ചെയ്യുന്നു. വയറു കമ്പനം പോലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഏലയ്ക്ക ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതിയാകും. ദിവസവും ശീലമാക്കിയാല്‍ ദഹനപ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കുവാന്‍ കഴിയും.

ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന എസന്‍ഷ്യല്‍ ഓയിലുകള്‍ അണുബാധ പോലുള്ളവയ്ക്ക് പരിഹാരമാണ്. മാത്രമല്ല, 2008 ലെ ഒരു പഠനപ്രകാരം ഫംഗസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനും ഏലയ്ക്ക  സഹായിക്കും. ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുന്നത് വഴി പ്രതിരോധ ശേഷി വര്‍ധിക്കുകയും ശരീരത്തിനെ പല രോഗങ്ങളില്‍ നിന്നും  അകറ്റി നിര്‍ത്തുകയും ചെയ്യും.

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നുള്ളവര്‍ക്കു സ്ഥിരമായി തന്നെ കുടിക്കാവുന്ന ഒരു പാനീയമാണിത്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന  ആന്റിഓക്‌സിഡന്റുകളാണ് ഹൃദയത്തെ കാക്കുന്നത്. ശരീരത്തില്‍ അമിതമായി അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാനിതു സഹായിക്കുന്നു.

ദിവസവും ഈ പാനീയം കുടിക്കുന്നത് വഴി രക്ത സമ്മര്‍ദം കുറയുകയും കൊഴുപ്പിന്റെ അളവ് തുലനാവസ്ഥയില്‍ നിലനില്‍ക്കുകയും ചെയ്യും.

പുതിന, കറുവപ്പട്ട എന്നിവ ദന്താരോഗ്യം സംരക്ഷിക്കുമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. എന്നാല്‍ ഏലയ്ക്ക വായ്ക്കുള്ളിലെ ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. ശ്വാസത്തിലെ ദുര്‍ഗന്ധം, ദന്തക്ഷയം എന്നിവയെ ചെറുക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ദിവസവും വെറുംവയറ്റില്‍ കുടിക്കുന്നത് വഴി ദന്തക്ഷയത്തെ പ്രതിരോധിക്കുകയും ദന്താരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments