Sunday, April 12, 2026
Google search engine
HomeNewsവമ്പന്‍ വിവാഹത്തട്ടിപ്പ്; പിടിയിലായത് ഒന്‍പതുപേര്‍

വമ്പന്‍ വിവാഹത്തട്ടിപ്പ്; പിടിയിലായത് ഒന്‍പതുപേര്‍

പട്ന: വമ്പന്‍ വിവാഹത്തട്ടിപ്പുസംഘത്തിലെ ഒന്‍പതുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവതികള്‍ ഉള്‍പ്പെടുന്ന വിവാഹത്തട്ടിപ്പ് സംഘത്തെയാണ് പോലീസ് പിടികൂടിയത്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ഒരു ബൊലേറോ ജീപ്പ്, രണ്ട് ബൈക്കുകള്‍, ഒന്‍പത് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.

പിടിയിലായവരില്‍ അലി അഹമദ് എന്നയാളാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ യുവതികളെ ഉപയോഗിച്ച് യുവാക്കളുമായി വിവാഹം നടത്തി പിന്നീട് സ്വര്‍ണവും പണവും അടക്കം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇവരുടെ രീതി.

പിടിയിലായ നാല് യുവതികളും നേരത്തേ വിവാഹിതരായവരാണ്. എന്നാല്‍, ഇവരെ അവിവാഹിതരാണെന്ന് പറഞ്ഞാണ് കല്യാണം ആലോചിക്കുന്ന യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. സംഘത്തിലെ പുരുഷന്മാര്‍ ബന്ധുക്കളായും അഭിനയിക്കും. തുടര്‍ന്ന് വിവാഹംകഴിഞ്ഞാല്‍ ‘നവവധു’ ഏതാനുംദിവസം വരന്റെ വീട്ടില്‍ താമസിക്കും. ഇതിനുപിന്നാലെയാണ് സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുന്നത്. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗംപേരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെതിരെ തീപ്പന്തം എറിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നന്താവനത്തെ ക്യാംപിലേക്കു മാറ്റിയിരുന്നു. പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ശ്യാംലാല്‍, യൂസഫ്, സാമുവല്‍ എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു.

ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെതിരെ തീപ്പന്തം എറിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നന്താവനത്തെ ക്യാംപിലേക്കു മാറ്റിയിരുന്നു. പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.

”രാഹുല്‍ നിയമപരമായ വശങ്ങള്‍ നോക്കി കേസിനെ നേരിടും എന്നാണ് കരുതുന്നത്. കള്ളകേസ് ആരെടുത്താലും, ഒരു പരാതിയില്ലാതെ, തെളിവില്ലാതെ, ആര്‍ക്കെതിരെ കേസെടുത്താലും കോടതിയില്‍ നിലനില്‍ക്കില്ല. നിയമപോരാട്ടത്തിലൂടെ ആ ആള്‍ നീതി ലഭ്യമാക്കാന്‍ ശ്രമിക്കും. രാഹുലിനെതിരെ പരാതി റജിസ്റ്റര്‍ ചെയ്തിട്ടില്ല. എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ കേസെടുക്കും? നിയമപരമായി നിലനില്‍ക്കില്ല. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോടതിയില്‍ ചെല്ലുമ്പോള്‍ തള്ളിപോകുന്ന പല കേസുകളും നമ്മുടെ മുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്” കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കേസെടുത്തിരുന്നു. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നടപടി. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ടെടുക്കാവുന്ന കേസുകളുടെ വിഭാഗത്തിലാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണച്ചുമതല.

തിരുവനന്തപുരം: കേരളാ ടൂറിസത്തിന് ‘മോസ്റ്റ് എന്‍ഗേജിങ് സോഷ്യല്‍ മീഡിയ കാമ്പയിന്‍’ എന്ന വിഭാഗത്തില്‍ 2025-ലെ പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു.ഡിജിറ്റല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച് മീം അടിസ്ഥാനമാക്കിയുള്ള ക്യാംപയിനുകളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ ശ്രമങ്ങള്‍ക്കാണ് ആഗോളതലത്തിലുള്ള അംഗീകാരം ലഭിച്ചത്.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന രാജ്യാന്തര ടൂറിസം മേളയില്‍ കേരളാ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. ഈ ക്യാംപെയിന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തുകയും, 89,700-ല്‍ അധികം പ്രതികരണങ്ങള്‍ നേടുകയും ചെയ്തു. ഉപയോക്താക്കളുടെയും ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും പങ്കാളിത്തവും ഈ വിജയത്തിന് പ്രധാന കാരണമായി.

ഈ ടൂറിസം മേളയില്‍ കേരള ടൂറിസത്തിന്റെ സ്റ്റാള്‍ ഒരുക്കുകയും തായ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറുമായി കേരളത്തിലെ വെല്‍നസ് ടൂറിസം സാധ്യതകളെക്കുറിച്ച് മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു. കൂടാതെ, കേരളത്തില്‍ നടക്കാനിരിക്കുന്ന വെല്‍നസ് കോണ്‍ക്ലേവിലേക്ക് തായ്ലന്‍ഡ് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സേവാഗിന്റെ മകന്‍ ആര്യവീര്‍ സേവാഗ്. താരലേലത്തില്‍ എട്ടു ലക്ഷം രൂപയ്ക്കാണ് ആര്യവീറിനെ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കിയത്. ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയ ആര്യവീര്‍ 16 പന്തില്‍ 22 റണ്‍സടിച്ചാണു പുറത്തായത്.

റൈഡേഴ്‌സിനായി കളിക്കുന്ന ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്‌നിയുടെ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു ഫോറുകള്‍ ബൗണ്ടറി കടത്തിയാണ് ആര്യവീര്‍ തുടങ്ങിയത്. അഞ്ചാം ഓവറില്‍ റോണക് വഗേലയ്‌ക്കെതിരെയും രണ്ട് ഫോറുകള്‍ അടിച്ചെങ്കിലും ഇതേ ഓവറില്‍ താരം പുറത്തായി മടങ്ങുകയായിരുന്നു. റോണക് വഗേലയുടെ പന്തില്‍ മയങ്ക് റാവത്ത് ക്യാച്ചെടുത്താണ് ആര്യവീറിനെ പുറത്താക്കുന്നത്.

ഡല്‍ഹി റൈഡേഴ്‌സിനെതിരായ ആര്യവീറിന്റെ ബാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 18 വയസ്സുകാരനായ ആര്യവീര്‍ ഡല്‍ഹി അണ്ടര്‍ 19 ടീമില്‍ അംഗമാണ്. പിതാവിനെപ്പോലെ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സിന്റെ ഓപ്പണിങ് ബാറ്ററായിട്ടായിരുന്നു ആര്യവീര്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപ്പണര്‍ യാഷ് ധുള്‍ കളിക്കാതിരുന്നതോടെയാണ് ആര്യവീറിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നത്.

മത്സരത്തില്‍ 62 റണ്‍സ് വിജയമാണ് സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കിയത്. യുഗല്‍ സെയ്‌നി അര്‍ധ സെഞ്ചറിയുമായി തിളങ്ങിയതോടെ (32 പന്തില്‍ 52) 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സ് 16 ഓവറില്‍ 93 റണ്‍സടിച്ച് ഓള്‍ഔട്ടായി. മോനി ഗ്രെവാല്‍ അഞ്ചു വിക്കറ്റു വീഴ്ത്തി തിളങ്ങി.

തിരുവനന്തപുരം: പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്? ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കില്‍ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയില്‍ പോയി എം.കെ.സ്റ്റാലിനെ ക്ഷണിക്കേണ്ടതെന്നും, മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്. തിരഞ്ഞെടുപ്പിന് നാലു മാസം മുന്‍പുള്ള രാഷ്ട്രീയമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് പത്തു വര്‍ഷമായി അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോര്‍ഡാണ് തിരഞ്ഞെടുപ്പിനു മുന്‍പായി അയ്യപ്പ സംഗമം നടത്തുന്നത്. സംഗമത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. അയ്യപ്പഭക്തര്‍ വരുന്ന സ്ഥലത്ത്, ഹിന്ദു വൈറസാണെന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തന്മാരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും പോകാന്‍ പാടില്ലെന്നാണു പറഞ്ഞത്. അതൊരു അപമാനമാണെന്നാണ് പറഞ്ഞത്. സര്‍ക്കാര്‍ പരിപാടി അല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഇതില്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നത്.

മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ 99% ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയില്‍ പോയ ഞാന്‍ അഭിപ്രായം പറയുമ്പോള്‍, എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ ആരെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്? മുഖ്യമന്ത്രി പറഞ്ഞതുപോലെ ആരാധനയുടെ ഭാഗമാണെങ്കില്‍ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കാന്‍ പാടില്ല. ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാന്‍ രാഷ്ട്രീയ വിദ്വാന്‍ ആണെന്നു പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന ഒരാളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ആളാണ്. ഹൈന്ദവവിശ്വാസിയാണ്. ശബരിമലയില്‍ പോയി പ്രാര്‍ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാന്‍ ആകാന്‍ എനിക്കു താല്‍പര്യമില്ല. വികസിത കേരളമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments