
അക്ഷരങ്ങൾക്ക് അഗ്നിയുടെ സ്ഫുരണം നൽകി ചരിത്ര നഗരമായ അനന്തപുരിയുടെ മണ്ണിൽ നിന്നും പ്രിയ വായനക്കാർക്ക് മുന്നിലേക്ക് ഓണസമ്മാനമായി കേരളാസ് ടുഡേ എന്ന ഓൺലൈൻ ന്യൂസ് ചാനൽ എത്തുന്നു. ചരിത്രവും പൈതൃകവും കൈകോർക്കുന്ന തിരുവനന്തപുരം എന്ന പൗരാണിക നഗരം എക്കാലവും അക്ഷരങ്ങളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അധികാരത്തിന്റെ ശരികേടുകൾക്കെതിരെ ഉറക്കെ ശബ്ദിക്കാൻ പറഞ്ഞു പഠിപ്പിച്ച സ്വദേശാഭിമാനിയുടെ നാടാണിത്. മാറ്റത്തിനായുള്ള സാമൂഹിക ഇടപെടലുകളിൽ അക്ഷരങ്ങളും കലയും ഏറ്റവും ഫലപ്രദമായ ആയുധങ്ങൾ ആണെന്ന് പിന്നിട്ട തലമുറ പറഞ്ഞു പഠിപ്പിച്ച മഹാനഗരം. സ്വതന്ത്ര നിലപാടുകൾക്കൊപ്പം പ്രാദേശിക വാർത്തകൾ, കലാ,സാംസ്കാരികം സിനിമ, ബിസിനസ് സാമൂഹിക മേഖലകൾ എന്നിവ കേരളാസ് ടുഡേ
ലക്ഷ്യം വെക്കുന്നു .പിന്നിട്ട വഴികളിൽ ഞങ്ങൾക്ക് കരു ത്തായി നിന്നവർ മനസ്സുകൊണ്ടു അനുഗ്രഹിച്ചവർ… എല്ലാത്തിനും മാർഗ്ഗ നിർദ്ദേശം നൽകി കൂടെ നിന്നവർ എന്നിങ്ങനെ മുഴുവൻ അഭ്യുദകാംക്ഷികളെയും നന്ദി അറിയിച്ചുകൊണ്ടും ഇനിയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട് പ്രിയ വായനക്കാർക്കായി കേരള സ്റ്റുഡൻസ് സമർപ്പിക്കുന്നു……..
പ്രീത ഡാനിയേൽ
ചീഫ് എഡിറ്റർ…




