Tuesday, April 7, 2026
Google search engine
HomeNewsKerala Newsബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023 ഡിസംബറില്‍ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.

സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരുടെയും പേര് ഉയരാന്‍ ഇടയില്ലെന്ന് കഴിഞ്ഞ ദിവസത്തെ സമ്മേളനത്തില്‍ വ്യക്തമായിരുന്നു. ഇസ്മയില്‍ പക്ഷവും കെ.പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിര്‍ദേശിച്ചില്ല. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയാറാണെന്നും അക്കാര്യത്തില്‍ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തില്‍ പറഞ്ഞു. തൃശൂരിലുണ്ടായ പരാജയം വലിയ മുറിവാണ്. ജാഗ്രതക്കുറവ് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കെ.ഇ.ഇസ്മയിലിനു മുന്നില്‍ വാതില്‍ അടയ്ക്കില്ല. എന്നാല്‍ അത് അകത്തു കയറ്റലല്ല. ഇസ്മയിലിനൊപ്പം പന്ന്യന്‍ രവീന്ദ്രനും സി.ദിവാകരനും ഒഴിവായിരുന്നു. അവര്‍ ഇവിടെയുണ്ട്. എന്നാല്‍ ഇസ്മയില്‍ അങ്ങനെയല്ല. അദ്ദേഹം പാര്‍ട്ടിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നു. വേദിയില്‍ ഇരിക്കാന്‍ ഇസ്മയില്‍ യോഗ്യനല്ല. ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടിയുണ്ടാക്കിയത്. നിരവധി നേതാക്കളുടെ ചോരയാണ് ഈ പാര്‍ട്ടി. ഇസ്മയില്‍ തെറ്റുതിരുത്തിയാല്‍ വാതില്‍ തുറക്കും. അല്ലെങ്കില്‍ സന്ധിയില്ല.’ബിനോയ് വിശ്വം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments