Tuesday, April 7, 2026
Google search engine
HomeNewsKerala Newsപൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രം നവരാത്രി മഹോത്സവം 2025

പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രം നവരാത്രി മഹോത്സവം 2025

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബര്‍ 22ന് തുടങ്ങി ഒക്ടോബര്‍ രണ്ടിന് അവസാനിക്കും പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ പ്രകാരമുള്ള എല്ലാ പൂജാദി കര്‍മ്മങ്ങളും ചിട്ടയായി നിര്‍വഹിക്കുന്നതിനോടൊപ്പം ജനകീയസമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട് പൂജപ്പുര നവരാത്രി മഹോത്സവ വേളയില്‍ ക്ഷേതാനുഷ്ഠാന കര്‍മ്മങ്ങള്‍ക്കൊപ്പം വിശേഷാല്‍ പൂജകളായ ശ്രീ സരസ്വതി യാമ പൂജ, മഹാസാര സ്വാധമംഗള ഹോമം മഹാസുദര്‍ശന ഹോമം കളഭാഭിഷേകം പുസ്തക പൂജ കനക സഭാദര്‍ശനം തുടങ്ങിയ പൂജാദി കര്‍മ്മങ്ങള്‍ തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നുവരുന്നു കൂടാതെ വിജയദശമി ദിനത്തില്‍ പൂജപ്പുര വിദ്യാരംഭം കുമാരസ്വാമി എഴുന്നള്ളിപ്പ് പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന ്് മഹാകാവടി ഘോഷയാത്ര അഭിഷേകം പള്ളിവേട്ട തുടങ്ങിയവ പ്രധാന ചടങ്ങുകള്‍ ആണ് ഒന്നാം ഉത്സവ ദിവസമായ 22ന് വൈകുന്നേരം അഞ്ചുമണിക്ക് ശ്രീചിത്ര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടക്കും മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനവും ഈ വര്‍ഷത്തെ വാണി മണി പുരസ്‌കാരം ഗായകന്‍ എം ജയചന്ദ്രന് സമ്മാനിക്കുകയും ചെയ്യും ആശംസകള്‍ അര്‍പ്പിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ മുന്‍ നിയമസഭാ സ്പീക്കര്‍ ശക്തന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വക്കേറ്റ് വി വി രാജേഷ് കരമന ജയന്‍ മുന്‍മേയര്‍ അഡ്വക്കേറ്റ് ചന്ദ്രിക തുടങ്ങിയവര്‍ സംസാരിക്കും സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ ശ്രീ ചിത്ര തിരുനാള്‍ ഓഡിറ്റോറിയം ശ്രീ സ്വാതി തിരുനാള്‍ സരസ്വതി മണ്ഡപം തുടങ്ങിയിടങ്ങളില്‍ കലാപരിപാടികള്‍ സംഗീത കച്ചേരി തുടങ്ങിയവ ഉണ്ടായിരിക്കും. എല്ലാ ഉത്സവ ദിനങ്ങളിലും സരസ്വതി മണ്ഡലത്തില്‍ രാത്രി 8. 30ന് കനക സഭാദര്‍ശനം ഉണ്ടായിരിക്കും. ഏഴാം ഉത്സവ ദിവസമായ സെപ്റ്റംബര്‍ 28ന് സരസ്വതി മണ്ഡപത്തില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം 6 മണി വരെ ശ്രീ സരസ്വതി ദേവി അഖണ്ഡ നാമജപാര്‍ച്ചന നടക്കും വൈകുന്നേരം 4 30ന് നവരാത്രി പ്രഭാഷണ പരമ്പരയില്‍ എസ് ശ്രീജിത്ത് ഐപിഎസ് പ്രഭാഷണം നടത്തും. ഉത്സവ ദിനങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും. വിജയദശമി ഉത്സവ ദിനമായ ഒക്ടോബര്‍ 2ന് ശ്രീ സ്വാതി തിരുനാള്‍ സരസ്വതി മണ്ഡപത്തില്‍ രാവിലെ 5 .30 മുതല്‍ പതിനായിരക്കണക്കിന് കുരുന്നുകള്‍ക്ക് പ്രഹല്‍ പ്രഗല്‍ഭര്‍ ആദ്യാക്ഷരം കുറിക്കും രാവിലെ 9 മണിക്ക് ഭഗവാന്‍ വേളിമല കുമാരസ്വാമിക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം കരമന ജംഗ്ഷനില്‍ ആചാര അനുഷ്ഠാനങ്ങളോടെ നല്‍കും
.തുടര്‍ന്ന് വെള്ളി കുതിരയിലേറിയ കുമാരസ്വാമിയെ എതിരേറ്റു പൂജപ്പുര മണ്ഡപത്തില്‍ കുടിയിരുത്തും തുടര്‍ന്ന് ചെങ്കല്ലൂര്‍ ശ്രീ മഹാദേവക്ഷേത്ര സന്നിധിയില്‍ നിന്നും പതിനായിരക്കണക്കിന് പത്തര്‍ പങ്കെടുക്കുന്ന മഹാ കാവടി ഘോഷയാത്ര നടക്കും ഉച്ചയ്ക്ക് രണ്ടുമണിക്ക് സരസ്വതിയും മണ്ഡപത്തില്‍ കാവടി അഭിഷേകം നടക്കും വൈകുന്നേരം 4 30ന് ഭഗവാന്‍ വേളിമല കുമാരസ്വാമിയുടെ തിരിച്ച് എഴുന്നള്ളത്തും പള്ളിവേട്ടയും നടക്കും ഇതോടെ ഈ വര്‍ഷത്തെ നവരാത്രി ഉത്സവത്തിന് പരിസമാപ്തിയാകും പത്രസമ്മേളനത്തില്‍ സരസ്വതി ദേവി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ് കെ ശശികുമാര്‍, സെക്രട്ടറി പി ഗോപകുമാര്‍, ട്രഷറര്‍ ടി എസ് വിജയകുമാര്‍, രക്ഷാധികാരികള്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments