Wednesday, April 8, 2026
Google search engine
HomeNewsKerala Newsപോലീസ് സ്റ്റേഷനുകളിലെ സിസിടിവി ഓഫ് ചെയ്യാന്‍ സാധ്യത, ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകള്‍ വേണം: സുപ്രീംകോടതി

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ഓഫ് ചെയ്യാന്‍ സാധ്യത, ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകള്‍ വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പോലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരുകള്‍ സത്യവാങ്മൂലങ്ങള്‍ നല്‍കും. എന്നാല്‍ നാളെ ഉദ്യോഗസ്ഥര്‍ അത് ഓഫ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് ജസ്റ്റിസ്മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ സിസിടിവികളുടെ പ്രവര്‍ത്തനത്തിനായി ഒരു ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് വേണ്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതിന് പുറമെ സ്വതന്ത്ര ഏജന്‍സികള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കുന്ന കാര്യവും തങ്ങളുടെ പരിഗണനയില്‍ ആണെന്നും കോടതി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനനിരീക്ഷണങ്ങള്‍


Previous article
Next article
നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ*കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശുചീന്ദ്രത്തു നിന്ന് സെപ്തം ബർ 19ന് iരാവിലെ ആരംഭിച്ച് 22ന് വൈകീട്ട് കോട്ടയ്ക്കകത്ത് എത്തിച്ചേരുന്നഘോഷയാത്ര തടസ്സങ്ങളില്ലാതെ നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. 19 മുതൽ വനിതാ ബറ്റാലിയൻ ഉൾപ്പെടെയുള്ള 130 പോലീസ് ഉദ്യോ​ഗസ്ഥരെ ഘോഷയാത്രക്ക് വേണ്ടി നിയോഗിച്ചു. എല്ലാ പ്രധാന ജം​ഗ്ഷനുകളിലും ട്രാഫിക് ക്രമീകരണം ഒരുക്കും. ഘോഷയാത്ര കടന്നുപോകുന്ന റോഡുകൾ, തെരുവ് വിളക്കുകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതിനും വഴിയരികിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ മുറിക്കുന്നതിനും സബ് കളക്ടർ നിർദ്ദേശം നൽകി. പത്മനാഭസ്വാമിക്ഷേത്രത്തിന് ചുറ്റുമുള്ള പരിസരങ്ങളിൽ ശുചീകരണം ഉറപ്പാക്കണമെന്നും ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments