Saturday, April 11, 2026
Google search engine
HomeNewsNational Newsയുപിഐയില്‍ ഇന്നുമുതല്‍ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതല്‍ തുക, സ്വര്‍ണം വാങ്ങാന്‍ 6 ലക്ഷം

യുപിഐയില്‍ ഇന്നുമുതല്‍ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതല്‍ തുക, സ്വര്‍ണം വാങ്ങാന്‍ 6 ലക്ഷം

മുംബൈ: രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ (യുപിഐ) ഇന്നുമുതല്‍ വന്‍ മാറ്റങ്ങള്‍. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നടപടി. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ പണപിടപാടിന്റെ പരിധി വന്‍തോതില്‍ ഉയര്‍ത്തി. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരും.
മാറ്റങ്ങള്‍ ഇങ്ങനെ:
ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പേയ്‌മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി 5 ലക്ഷം രൂപവരെ അയക്കാം. നിലവിലെ പരിധി 2 ലക്ഷം രൂപയായിരുന്നു. ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപ.
നികുതി, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് പേയ്‌മെന്റ് പരിധി ഒരുലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷമാക്കി.
യാത്രാ ബുക്കിങ്ങിനുള്ള പരിധി ഒരുലക്ഷം രൂപയില്‍ നിന്നുയര്‍ത്തി ഇനി 5 ലക്ഷം. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ അയക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപവരെ അയ്ക്കാം. പ്രിതിദിന പരിധി 6 ലക്ഷം.
വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ 5 ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷം.
സ്വര്‍ണം വാങ്ങാന്‍ 6 ലക്ഷം
സ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴി പ്രതിദിനം 6 ലക്ഷം രൂപവരെ അയക്കാം. നിലവില്‍ 5 ലക്ഷമായിരുന്നു. ഒറ്റ പേയ്‌മെന്റില്‍ ഇനി പരിധി 2 ലക്ഷം രൂപ. ഇന്നലെവരെ ഇതു ഒരുലക്ഷം രൂപയായിരുന്നു.
ടേം ഡെപ്പോസിറ്റുകള്‍ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടില്‍ 2 ലക്ഷം രൂപയായിരുന്നത് 5 ലക്ഷം രൂപയാക്കി.
ഫോറിന്‍ എക്‌സ്‌ചേഞ്ച് പേയ്‌മെന്റുകളുടെ പരിധി 5 ലക്ഷം രൂപ.
വ്യക്തികള്‍ പരസ്പരം യുപിഐ വഴി ഒരുദിവസം കൈമാറാവുന്ന തുകയുടെ പരിധിയില്‍ മാറ്റമില്ല; അത് ഒരുലക്ഷം രൂപയായി തുടരും. ഡിജിറ്റലായി അക്കൗണ്ടുകള്‍ തുറക്കാനുള്ള പ്രതിദിന പേയ്‌മെന്റ് പരിധി രണ്ടുലക്ഷം രൂപയിലും തുടരും.
കടകളിലെ പേയ്‌മെന്റിന് പരിധിയില്ല
കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരുദിവസം അയയ്ക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാല്‍, ഒറ്റ ഇടപാടില്‍ പരമാവധി 5 ലക്ഷം രൂപയേ അയ്ക്കാനാകൂ. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനപ്പെടാനാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments