വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. കൂടാതെ വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും. 1 പെരിയാർ വന്യജീവി സങ്കേതം2 നെയ്യാർ വന്യജീവി സങ്കേതം3 പീച്ചി – വാഴാനി വന്യജീവി സങ്കേതം4 പറമ്പിക്കുളം വന്യജീവി സങ്കേതം5 വയനാട് വന്യജീവി സങ്കേതം6 ഇടുക്കി വന്യജീവി സങ്കേതം7 പേപ്പാറ വന്യജീവി സങ്കേതം8 തട്ടേക്കാട് പക്ഷി സങ്കേതം9 ശെന്തുരിണി വന്യജീവി സങ്കേതം10 ചിന്നാർ വന്യജീവി സങ്കേതം 11 ചിമ്മിണി വന്യജീവി സങ്കേതം 12 ആറളം വന്യജീവി സങ്കേതം 13 മംഗളവനം പക്ഷി സങ്കേതം 14 കുറിഞ്ഞിമല സങ്കേതം15 ചൂലന്നൂർ മയിൽ പക്ഷി സങ്കേതം16 മലബാർ സാങ്ച്വറി17 കൊട്ടിയൂർ വന്യജീവി സങ്കേതം 18 കരിമ്പുഴ വന്യജീവി സങ്കേതം




