Saturday, April 11, 2026
Google search engine
HomeNewsKerala Newsഡിജിറ്റല്‍ ആസക്തി ; നാലുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 41 കുട്ടികള്‍

ഡിജിറ്റല്‍ ആസക്തി ; നാലുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 41 കുട്ടികള്‍

പാലക്കാട്: മൊബൈല്‍ ഫോണ്‍, സാമൂഹികമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗം കുട്ടികളുടെ ജീവനെടുക്കുന്നു. ഡിജിറ്റല്‍ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ നാലുവര്‍ഷത്തിനിടെ 41 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2021 മുതല്‍ 2025 സെപ്റ്റംബര്‍വരെയുള്ള ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്.

മൊബൈല്‍ ഫോണടക്കം ഡിജിറ്റല്‍ ഉപകരണങ്ങളോടുള്ള അമിതാസക്തിയെത്തുടര്‍ന്ന് രണ്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ (ഡി-ഡാഡ്) 1992 കുട്ടികളാണ് ചികിത്സാസഹായം തേടിയത്. 2023 മാര്‍ച്ച് മുതല്‍ 2025 ജൂലായ് വരെയുള്ള കണക്കാണിത്. ആറ് ഡി-ഡാഡ് കേന്ദ്രങ്ങളില്‍ കൊല്ലം ജില്ലയിലെ കേന്ദ്രത്തിലാണ് കൂടുതല്‍ പേരെത്തിയത്-480 കേസുകള്‍. കോഴിക്കോട്-325, തൃശ്ശൂര്‍-304, കൊച്ചി-300, തിരുവനന്തപുരം-299, കണ്ണൂര്‍-284 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

ഓണ്‍ലൈന്‍ ഗെയിമുകള്‍, സാമൂഹികമാധ്യമങ്ങളുടെ അമിതോപയോഗം തുടങ്ങിയവയിലാണ് ചികിത്സാസഹായം നല്‍കിയത്. ഡിജിറ്റല്‍ ആസക്തിയുള്ള കുട്ടികളെ ലഹരിക്കടത്തിനും മറ്റും ഉപയോഗിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണടക്കമുള്ള വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയാണ് ചൂഷണം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments