Saturday, April 11, 2026
Google search engine
HomeNewsNational Newsവിമാനത്തിനടിയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയില്‍; ഒന്നര മണിക്കൂര്‍ സാഹസികയാത്ര; 13 വയസ്സുകാരന്‍ സുരക്ഷിതന്‍

വിമാനത്തിനടിയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയില്‍; ഒന്നര മണിക്കൂര്‍ സാഹസികയാത്ര; 13 വയസ്സുകാരന്‍ സുരക്ഷിതന്‍

ന്യൂഡല്‍ഹി: വിമാനത്തിനടിയില്‍ വീല്‍ അറയില്‍ ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വിമാനം മാറി. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കില്ല. ബാലനെ അതേ വിമാനത്തില്‍ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പില്‍ ഹൈപ്പോത്തെര്‍മിയ പിടിപെട്ട് മരിക്കാം. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ അബോധാവസ്ഥയും തുടര്‍ന്നു മരണവും സംഭവിക്കാനിടയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments