Tuesday, April 7, 2026
Google search engine
HomeNewsKerala Newsവിവാദങ്ങള്‍ക്കിടെ രാഹുല്‍ പാലക്കാട്ട്, എംഎല്‍എ ഓഫിസ് തുറന്നു; സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍

വിവാദങ്ങള്‍ക്കിടെ രാഹുല്‍ പാലക്കാട്ട്, എംഎല്‍എ ഓഫിസ് തുറന്നു; സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍

പാലക്കാട്: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തി. ലൈംഗികാരോപണങ്ങള്‍ നേരിട്ടതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ പാലക്കാട് എത്തുന്നത്. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേക്ക് മടങ്ങിയിരുന്നു.

രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎല്‍എ ഓഫിസ് തുറന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ എത്തിയിട്ടുണ്ട്. ഓഫിസ് പരിസരത്ത് പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചു. രാഹുല്‍ എത്തിയതോടെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തുമോ എന്നാണ് ആകാംക്ഷ. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.

പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരിച്ചു വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം ഇന്നലെയാണ് പറഞ്ഞത്. പാലക്കാടിനു നാഥനില്ലാത്ത അവസ്ഥ ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലയിലേക്ക് തിരിച്ചു വരും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ല. ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓഗസ്റ്റ് 17നാണ് രാഹുല്‍ അവസാനമായി പാലക്കാട്ട് എത്തിയത്. ശനിയാഴ്ച രാഹുല്‍ പാലക്കാട് എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ ഉള്ളതിനാല്‍ മണ്ഡലത്തിലേക്ക് വരാന്‍ മടിച്ചു. കഴിഞ്ഞിദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാലക്കാട് ഉണ്ടായിരുന്നു. ഇന്ന് രാവിലെ രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ യാത്ര പാലക്കാട് നടന്നിരുന്നു. ഇതിനുശേഷമാണ് രാഹുല്‍ പാലക്കാട്ടേക്ക് എത്തിയത് എന്നതാണ് ശ്രദ്ധേയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments