Monday, April 6, 2026
Google search engine
HomeNewsKerala Newsകേരള ടൂറിസത്തിന്റെ 'യാനം' ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആദ്യ പതിപ്പ് വര്‍ക്കല ക്ലിഫില്‍

കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആദ്യ പതിപ്പ് വര്‍ക്കല ക്ലിഫില്‍

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് യാനം എന്ന പേരില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഞ്ചാരമേഖലയിലെ എഴുത്തുകാരേയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കം ഇടുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് ആകെയുള്ള സഞ്ചാരസാഹിത്യമേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ ഉദ്ദേശിക്കുന്നത് പരമ്പരാഗത സാഹിത്യയോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായ പരിപാടിയാണ് യാനം. എഴുത്ത് ഫോട്ടോഗ്രാഫി ആയൂര്‍ സൗഖ്യം തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും സംഘടിപ്പിക്കുന്നുണ്ട് നോവലിസ്റ്റും ക്യുറേറ്ററും ആയ സബിന്‍ഇഗ് ബാലും എഴുത്തുകാരി നിര്‍മല ഗോവിന്ദരാജനും ചേര്‍ന്നുള്ള സംഘമാണ് യാനം ഫെസ്റ്റിവല്‍ കൃറേറ്റ് ചെയ്യുന്നത്..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments